ഓഫീസ് തിരക്കുകളിൽ ഏറെ നേരം ഒരേ ഇരിപ്പിൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഭാവിയിൽ നിങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓഫീസിലിരുന്ന് ദീർഘനേരം ജോലിചെയ്യുക, തുടർച്ചയായി വീട്ടിൽ ഇരുന്ന് ടിവി കാണുക എന്നിവ നിങ്ങളെ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇരയാക്കുക മാത്രമല്ല, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മദ്യം, പുകവലി, ജങ്ക് ഫുഡ് എന്നിവ പോലെ തന്നെ ദീർഘനേരം ഇരിക്കുന്നതും ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാൻ കാരണമാകും. നിങ്ങൾ തുടർച്ചയായി ഇരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ കലോറി സംഭരിക്കപ്പെടുമെന്ന് മാത്രമല്ല, നിങ്ങളുടെ എല്ലുകൾക്കും പേശികൾക്കും അത് അപകടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ALSO READ: ദിവസവും കഴിയ്ക്കാം നെല്ലിക്ക, ശരീരഭാരം കുറയ്ക്കാം, യൗവനം നിലനിര്‍ത്താം
ഒരാൾ അനങ്ങാതെ ഒരേ സ്ഥാനത്ത് കുറേ നേരം ഇരിക്കുമ്പോൾ അത് അവരുടെ രക്തചംക്രമണത്തെയും രക്തസമ്മർദ്ദത്തെയും ബാധിക്കും. ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ക്രമാനുഗതമായ മാറ്റങ്ങൾ കാരണം ഭൂരിഭാഗം ആളുകൾക്കും കൂടുതൽ സമയം ഒരിടത്ത് ഇരിക്കേണ്ടി വരുന്നുണ്ട്. ആരെങ്കിലും ഇങ്ങനെ ചെയ്താൽ അത് പുകവലി പോലെ തന്നെ അപകടകരമാണെന്ന് പറഞ്ഞു കൊടുക്കേണ്ടത് ആവശ്യമാണ്. അതിനാൽ അമിതമായി ഒരേ സ്ഥലത്തുള്ള ഇരിപ്പ് നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് അറിയേണ്ടതുണ്ട്.
1. രക്തപ്രവാഹത്തിന് സാധ്യത
ഒരാൾ ദീർഘനേരം ഇരുന്നാൽ രക്തചംക്രമണവും ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുന്ന സംവിധാനത്തിന്റെ കാര്യക്ഷമതയും കുറയും. ഇത് രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും ധമനികളെ ചുരുക്കുകയും ചെയ്യുന്നു.
2. രക്തചംക്രമണം തകരാറിലാകുന്നു
ദീർഘനേരം ഇരിക്കുന്നത് രക്തചംക്രമണം വഷളാക്കുന്നു. ഇത് സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. രക്തയോട്ടം ശരിയായ രീതിയിലാക്കാനും ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
3. ഉയർന്ന രക്തസമ്മർദ്ദം
ദീർഘനേരം ഒരേയിടത്തിൽ ഇരിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ദിവസവും വ്യായാമം ചെയ്യുന്നതും ഒരേ ഇരിപ്പ് ഇരിക്കുന്ന സമയം കുറയ്ക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
4. അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു
ദീർഘനേരം ഇരിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും ഇടയാക്കും. അമിതഭാരം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ദിവസേന വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മുകളിൽ പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യുക:
നടക്കുക: നിങ്ങൾ ജോലി സ്ഥലത്തോ മറ്റോ ദീർഘനേരം ഇരിക്കുകയാണെങ്കിൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അൽപ്പ നേരം നടക്കുക.
എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കുക: ജോലി സ്ഥലത്ത് സാധ്യമായ കാര്യമല്ലെങ്കിലും വീട്ടിൽ ഒരു സ്റ്റാൻഡിംഗ് ഡെസ്ക് ക്രമീകരിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ പേശികൾ സജീവമായി തുടരുകയും രക്തചംക്രമണം വർദ്ധിക്കുകയും ചെയ്യുന്നു.
ഇടവേളകൾ ഷെഡ്യൂൾ ചെയ്യുക: ജോലിയ്ക്കിടയിലുള്ള ഇടവേളകൾ ഷെഡ്യൂൾ ചെയ്യുന്നത് ഗുണകരമാണ്. പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിന് ശേഷം വെറുതെ ഇരിക്കുന്നതിനു പകരം, നടക്കുകയോ പടികൾ കയറുകയോ ചെയ്യുക. ഇത്തരം ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് വർദ്ധിപ്പിക്കുക.
വ്യായാമം: എല്ലാ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുക. ഇതുകൂടാതെ, കാർഡിയോ വ്യായാമങ്ങളും ചെയ്യുകയാണെങ്കിൽ ശരീരം ആരോഗ്യകരമായി തുടരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...