Liver Health: ഈ കാര്യങ്ങൾ അകറ്റി നിർത്തൂ..! കരളിനെ സംരക്ഷിക്കൂ

Remedies for Liver:  പ്രോട്ടീനുകൾ, കൊളസ്ട്രോൾ, പിത്തരസം എന്നിവയുടെ ഉത്പാദനം മുതൽ വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സംഭരണം വരെ ശരീരത്തിൽ നിരവധി സുപ്രധാന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ശക്തമായ ഒരു അവയവമാണ് കരൾ. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 11:36 AM IST
  • ധാതുക്കളും നാരുകളും വിറ്റാമിനുകളും ഇല്ലാത്ത മൈദ കഴിക്കുന്നത് ഒഴിവാക്കണം.
  • ഫാസ്റ്റ് ഫുഡിൽ അജിനോമോട്ടോ ദീർഘകാലം കേടാകാതിരിക്കാൻ ഉപയോഗിക്കുന്നു.
Liver Health: ഈ കാര്യങ്ങൾ അകറ്റി നിർത്തൂ..! കരളിനെ സംരക്ഷിക്കൂ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. അതിനാൽ തന്നെ കരളിനെ നല്ല രീതിയിൽ പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദഹനവ്യവസ്ഥയിലെ ഒരു പ്രധാന അവയവമാണ് കരൾ. പ്രോട്ടീനുകൾ, കൊളസ്ട്രോൾ, പിത്തരസം എന്നിവയുടെ ഉത്പാദനം മുതൽ വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സംഭരണം വരെ ശരീരത്തിൽ നിരവധി സുപ്രധാന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ശക്തമായ ഒരു അവയവമാണ് കരൾ. ആരോഗ്യകരമായ കരൾ ഒപ്റ്റിമൽ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിനാൽ, ആരോഗ്യകരമായ കരളിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്നും ഏതൊക്കെ ശീലങ്ങൾ ഉപേക്ഷിക്കണമെന്നും അറിയേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ള കരൾ നിങ്ങൾക്ക് ആരോഗ്യമുള്ള ശരീരം നൽകുന്നു

കരളിന്റെ ആരോഗ്യം ശുദ്ധീകരിക്കുന്ന ചില ഭക്ഷണങ്ങൾ

മാറിയ ജീവിതരീതിയിൽ എല്ലാവരും ഫാസ്റ്റ് ഫുഡിന്റെയും വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ പുറകേയാണ്. വല്ലപ്പോഴും ഇവ കഴിക്കുന്നതില്‌ തെറ്റില്ല. എന്നാൽ സ്ഥിരമായി ഇത് കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര ​ഗുണം ചെയ്യില്ല. നിങ്ങൾക്ക് ആരോഗ്യമുള്ള കരൾ വേണമെങ്കിൽ, റെഡ് മീറ്റ്, സോഡ, ശീതളപാനീയങ്ങൾ, മദ്യം, എണ്ണമയമുള്ള ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. അതുപോലെ മൈദ കൊണ്ടുള്ള വിഭവങ്ങൾ രുചികരമാണ്.

ALSO READ: വരണ്ട ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം? ഈ വിറ്റാമിനുകൾ കഴിച്ചോളൂ മുഖം തിളങ്ങും.

എന്നാൽ ധാതുക്കളും നാരുകളും വിറ്റാമിനുകളും ഇല്ലാത്ത മൈദ കഴിക്കുന്നത് ഒഴിവാക്കണം. ഇത് കരളിന് ഗുരുതരമായ നാശമുണ്ടാക്കും. കൂടാതെ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.കരൾ തകരാറിലാകാനുള്ള പ്രധാന കാരണവും ഫാസ്റ്റ് ഫുഡാണ്. ഫാസ്റ്റ് ഫുഡിൽ അജിനോമോട്ടോ ദീർഘകാലം കേടാകാതിരിക്കാൻ ഉപയോഗിക്കുന്നു. ഇതിന്റെ ഉപയോഗം നിങ്ങളുടെ കരളിന്റെ കാര്യക്ഷമതയെ ദുർബലപ്പെടുത്തുന്നു.

3 മോശം ശീലങ്ങൾ ഉപേക്ഷിക്കുക
 
അനാരോ​ഗ്യകരമായ ഭക്ഷണം മാത്രമല്ല നമ്മുടെ ചില ശിലങ്ങളും കരളിന്റെ ശരിയായ പ്രവർത്തനത്തെ മോശമായ ബാധിക്കുന്നു. 

1. പകൽ ഉറങ്ങുന്ന ശീലം

ചിലർക്ക് പകൽ ഉറങ്ങുന്ന ദുശ്ശീലം ഉണ്ട്, 10 മുതൽ 20 മിനിറ്റ് വരെ ഉറങ്ങിയാൽ കുഴപ്പമില്ല, പക്ഷേ നിങ്ങൾ പകൽ കൂടുതൽ ഉറങ്ങുകയാണെങ്കിൽ അത് കരളിന് ദോഷം ചെയ്യും.

2. രാത്രി ഏറെ വൈകിയും ഉറങ്ങുന്ന ശീലം

ചില ആളുകൾക്ക് വൈകി ജോലി ചെയ്യുന്നതോ രാത്രി പാർട്ടികൾക്ക് പോകുന്നതോ ആയ ശീലമുണ്ട്, അതിനാൽ അവർ വളരെ വൈകി ഉറങ്ങുന്നു, ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.

3. അമിതമായി ദേഷ്യപ്പെടുക

നമ്മെ സംബന്ധിച്ചിടത്തോളം ദേഷ്യം നിയന്ത്രിക്കുന്നത് മാനസികാരോഗ്യത്തിന് മാത്രമല്ല കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും പ്രധാനമാണ്. അതിനാൽ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News