കാൻബെറ: ഓസ്‌ട്രേലിയയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ ചികിത്സയ്ക്കായി മാനസികാരോഗ്യ വിദഗ്ധർക്ക് എംഡിഎംഎയും മാജിക് മാജിക് മഷ്റൂമും ലഭ്യമാക്കാൻ തീരുമാനം. മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ ചികിത്സിക്കാൻ സൈക്കഡെലിക്‌സിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇതോടെ ഓസ്ട്രേലിയ മാറും.
ജൂലൈ ഒന്ന് മുതൽ അംഗീകൃത സൈക്യാട്രിസ്റ്റുകൾക്ക് എംഡിഎംഎ അടങ്ങിയ മരുന്നുകൾ നിർദ്ദേശിക്കാൻ സാധിക്കും. ഇത് പാർട്ടി ഡ്രഗ് എക്സ്റ്റസി എന്നും അറിയപ്പെടുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) ചികിത്സിക്കാൻ സൈലോസിബിൻ അല്ലെങ്കിൽ മാജിക് മഷ്റൂം ഉപയോഗിക്കാമെന്നാണ് പുതിയ നിർദേശം.
കാനഡയിലെയും യുഎസിലെയും അധികൃതർ ഇത്തരത്തിൽ ചികിത്സയ്ക്കായി ഒന്നോ രണ്ടോ മരുന്നുകളുടെ മെഡിക്കൽ ഉപയോഗം അനുവദിക്കുന്നുണ്ട്. എന്നാൽ, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടതിന് ശേഷം മാത്രമോ പ്രത്യേക അനുമതികളോടെയോ മാത്രമേ ഇത് ഉപയോഗിക്കാൻ അനുവദിക്കൂ.
സൈക്കഡെലിക് തെറാപ്പിക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ
റോയൽ ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസിലാൻഡ് കോളേജ് ഓഫ് സൈക്യാട്രിസ്‌റ്റ്, സൈക്കഡെലിക് മരുന്നുകളുടെ ചികിത്സാ ഉപയോഗത്തിന് മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം, മരുന്നുകൾ ഒരു ആശുപത്രിയിലോ ക്ലിനിക്കിലോ നിന്ന് മാത്രമേ നൽകാവൂ. സുരക്ഷിതത്വം ഉറപ്പാക്കാൻ രണ്ട് സൈക്കോതെറാപ്പിസ്റ്റുകൾ ആറ് മുതൽ എട്ട് മണിക്കൂർ വരെ രോഗിയെ പരിചരിക്കണം. എന്നിരുന്നാലും, മാനസികാരോഗ്യ പ്രൊഫഷണലുകളുടെ കുറവ് മൂലം പരിമിതമായ എണ്ണം തെറാപ്പിസ്റ്റുകൾക്ക് മാത്രമേ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കാൻ കഴിയൂ എന്ന് സംഘടന വ്യക്തമാക്കുന്നു.
വിദഗ്ധരുടെ പ്രതികരണം
വിവാദപരമായ നീക്കത്തെ നിരവധി ശാസ്ത്രജ്ഞരും മാനസികാരോഗ്യ വിദഗ്ധരും സ്വാഗതം ചെയ്തു. എന്നിരുന്നാലും, ഈ നീക്കം വളരെ തിടുക്കത്തിലുള്ളതാണെന്നും അമിതമായി പ്രചരിപ്പിക്കേണ്ടതില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ഉപയോക്താവിന് അസുഖകരമായ അനുഭവം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മെഡിക്കൽ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.
സൈക്കഡെലിക്‌സിന്റെ ഉപയോഗം ശ്രദ്ധാപൂർവം നിരീക്ഷിക്കപ്പെടുമെന്നും ഇത് ഒരു ഗുളിക കഴിച്ച് പോകുന്ന രീതിയിലല്ല ചെയ്യുകയെന്നും സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ മാനസികാരോഗ്യ ഗവേഷകനായ ഡോ. മൈക്ക് മസ്‌കർ പറഞ്ഞു.
ഉദാഹരണത്തിന്, എംഡിഎംഎയുടെ കാര്യത്തിൽ, രോഗിക്ക് അഞ്ച് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ മൂന്ന് ചികിത്സകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ചികിത്സയും ഏകദേശം എട്ട് മണിക്കൂർ നീണ്ടുനിൽക്കും, തെറാപ്പിസ്റ്റ് മുഴുവൻ സമയവും രോഗിയുടെ കൂടെയായിരിക്കും.
വിഷാദരോഗത്തിൽ സൈലോസിബിന്റെ ഫലങ്ങളെക്കുറിച്ചുള്ള ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന പ്രൊഫ റോസൽ, തെറാപ്പിയുടെ ദീർഘകാല ഫലങ്ങൾ നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധ ഗവേഷകനുമായ മൈക്ക് മസ്‌ക്കർ എഎഫ്‌പിയോട് പറഞ്ഞു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ചികിത്സിക്കാൻ എംഡിഎംഎ ഉപയോഗപ്രദമാകുമെന്നും സൈലോസിബിൻ വിഷാദരോഗത്തിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...