Noodles: നൂഡിൽസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്തിരിക്കുന്നത് 5 ആരോ​ഗ്യ പ്രശ്നങ്ങൾ

 Side Effects Of Noodles: സന്ധി വേദന മുതൽ കേൾവിക്കുറവ് വരെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 06:22 PM IST
  • ഏറ്റവും രുചികരമായ ഫാസ്റ്റ് ഫുഡുകളിൽ ഒന്നാണ് നൂഡിൽസ്.
  • വേ​ഗത്തിലും എളുപ്പത്തിലും തയ്യാറാക്കാം എന്നതാണ് നൂഡിൽസിന്റെ സവിശേഷത.
  • നൂഡിൽസ് ആരോ​ഗ്യത്തിന് അത്ര ​നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.
Noodles: നൂഡിൽസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്തിരിക്കുന്നത് 5 ആരോ​ഗ്യ പ്രശ്നങ്ങൾ

ഏറ്റവും രുചികരമായ ഫാസ്റ്റ് ഫുഡുകളിൽ ഒന്നാണ് നൂഡിൽസ് എന്ന കാര്യത്തിൽ തർക്കമില്ല. നിലവിൽ ഇൻസ്റ്റന്റ് പാക്കറ്റുകളിലും നൂഡിൽസ് വിപണിയിൽ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ഇൻസ്റ്റന്റ് നൂഡിൽസ്. വളരെ വേ​ഗത്തിലും എളുപ്പത്തിലും തയ്യാറാക്കാം എന്നതാണ് നൂഡിൽസിന്റെ സവിശേഷത. 

സ്വാദിഷ്ടമാണെങ്കിലും നൂഡിൽസ് ആരോ​ഗ്യത്തിന് അത്ര ​ഗുണകരമല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും അടങ്ങിയ നൂഡിൽസ് ഒരു ജങ്ക് ഫുഡായാണ് കണക്കാക്കപ്പെടുന്നത്. ദിവസവും നൂഡിൽസ് കഴിക്കുന്നവർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. ദിവസവും നൂഡിൽസ് കഴിച്ചാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന് നോക്കാം. 

ALSO READ: മുടിയുടെ ആരോ​ഗ്യം മുതൽ കാൻസർ പ്രതിരോധം വരെ; കറിവേപ്പിലയുടെ അത്ഭുത ​ഗുണങ്ങൾ നിരവധി

ഉയർന്ന ലെഡിന്റെ അംശമാണ് നൂഡിൽസിനെ അപകടകാരിയാക്കുന്നത്. നൂഡിൽസ് ഇത്ര രുചികരമാകാനുള്ള പ്രധാന കാരണം ലെഡിന്റെ അംശമാണ്. ലെഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കും. അമിതമായി നൂഡിൽസ് കഴിക്കുന്നവരിൽ ഉണ്ടാകുന്ന സങ്കീർണതകൾ ഇവയാണ്.  

1) വിളർച്ച
2) സന്ധി വേദന
3) ഓർമ്മക്കുറവ്
4) നാഡീ ബലഹീനത
5) കേൾവിക്കുറവ്

ലെഡിന്റെ അം​ശം മാത്രമല്ല, നൂഡിൽസ് ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന മൈദ മാവും ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഇവ ദിവസവും കഴിക്കുന്നത് കരൾ പ്രശ്‌നങ്ങൾ, സന്ധി വേദന, ക്ഷീണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് അധികം നൂഡിൽസ് കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.

പ്രായഭേദമന്യേ എല്ലാവരും കഴിക്കുന്ന ഒന്നാണ് നൂഡിൽസ്. നൂഡിൽസിൽ ചെറിയ അളവിൽ ലെഡ് ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാല് കുട്ടികളും ഗർഭിണികളും ഇത് തീരെ കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ദിവസവും ഇവ കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെയും സോഡിയത്തിന്റെയും അളവ് വർദ്ധിപ്പിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. കൂടാതെ, ചിലർക്ക് അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News