Asafoetida Benefits: കൊതിപ്പിക്കുന്ന മണം മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മുന്‍പനാണ് കായം

 കായം രുചി മാത്രമല്ല  നിരവധി ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആയുർവേദത്തിലും  ഇതിന് ഒട്ടനവധി ഔഷധമൂല്യം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 02:59 PM IST
  • കായം നമ്മൾ മലയാളികളുടെ കറി കൂട്ടുകളിലെ പ്രധാനിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പല വിഭവങ്ങളിലും കായം ചേർത്തുകഴിഞ്ഞാൽ രുചിയൊന്നു മാറുമെന്നുറപ്പ്.
Asafoetida Benefits: കൊതിപ്പിക്കുന്ന മണം മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മുന്‍പനാണ് കായം

തിളയ്ക്കുന്ന സാമ്പാറില്‍ അല്പം കായം ചേര്‍ത്താലോ?  കൊതിപ്പിക്കുന്ന മണം കാരണം വിശപ്പ്‌  തനിയെ  ഇരട്ടിക്കും....  

നാം രുചിയ്ക്കും മണത്തിനുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പല ചേരുവകളും ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. അതിലൊന്നാണ് കായം. ചെറിയ കയ്പു രസമുളള, എന്നാല്‍ വിഭവങ്ങള്‍ക്ക് കാര്യമായ മണവും സ്വാദും നല്‍കുന്ന ഈ പദാര്‍ത്ഥം പല വിഭവങ്ങളുടേയും അഭിഭാജ്യ ഘടകമാണ്. അല്പം കായം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്  കാര്യമായ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുവെന്നതാണ് വാസ്തവം.

അസാഫോറ്റിഡ ചെടിയുടെ ഉയരം 1 മുതൽ 1.5 മീറ്റർ വരെയാണ്. ഇറാനിയൻ വംശജരായ പെരുംജീരകം ഇനത്തിൽപ്പെട്ട ഒരു ചെടിയാണിത്. മെഡിറ്ററേനിയൻ പ്രദേശം മുതൽ മധ്യേഷ്യ വരെ അസാഫോറ്റിഡ സസ്യങ്ങൾ കൃഷി ചെയ്യുന്നു.  ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് കൂടുതൽ അസാഫോറ്റിഡ ലഭിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥയിലും മണ്ണിലും അസാഫോറ്റിഡ കൃഷി അപൂർവമാണ്. എന്നിരുന്നാലും, കാശ്മീർ, ലഡാക്ക്, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയുടെ ഭാഗങ്ങളിൽ അസാഫോറ്റിഡ കൃഷി ചെയ്യുന്നു.

Also Read:  Hairfall Solution: മുടി കൊഴിച്ചിലിനോട് പറയാം ബൈ, ഈ എണ്ണകള്‍ പരീക്ഷിക്കൂ
 
കായം നമ്മൾ മലയാളികളുടെ കറി കൂട്ടുകളിലെ പ്രധാനിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പല  വിഭവങ്ങളിലും കായം  ചേർത്തുകഴിഞ്ഞാൽ രുചിയൊന്നു മാറുമെന്നുറപ്പ്. കായം രുചി മാത്രമല്ല  നിരവധി ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആയുർവേദത്തിലും  ഇതിന് ഒട്ടനവധി ഔഷധമൂല്യം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 

Also Read:  Tea Side Effects: വെറും വയറ്റില്‍ ചായ കുടിയ്ക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങള്‍ ഒപ്പം കൂടും

അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ഈ സുഗന്ധവ്യഞ്ജനം നൽകുന്ന ചില ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം ....

​ദഹനക്കേട്, വായുകോപം
ദഹനക്കേട്, വായുകോപം, ശരീരത്തിൽ വെള്ളം വെള്ളം കെട്ടിക്കിടക്കൽ എന്നിവയുടെ ഫലമായി   വയർ വീർക്കുന്നത് സാധാരണമാണ്. ഇതിന് ഒരു പ്രതിവിധിയാണ് കായം. കായത്തിൽ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്. കായത്തിന് ദഹനത്തെ സഹായിക്കാൻ കഴിയുമെന്ന് മാത്രമല്ല, അതിന്‍റെ ക്ഷാര സ്വഭാവം അസിഡിറ്റി  ഒഴിവാക്കാനും ഫലപ്രദമാണ്.

ചര്‍മകാന്തിയ്ക്ക് കായം  
ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ചര്‍മകാന്തിയ്ക്കും ഏറെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ കായം ഉത്തമം
കായം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് നമ്മുടെ ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലാക്കുകയും  ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും  കായം സഹായിക്കുന്നു.  

ചുമ, ആസ്ത്മ എന്നിവയ്ക് കായം പരിഹാരം
ന്യൂമോണിയ, ചുമ, ആസ്ത്മ എന്നിവ ചികിത്സിക്കുന്നതിനായി ചൂടുവെള്ളത്തില്‍ കായം കലര്‍ത്തി ശ്വസിക്കുന്നത് ഏറെ ഗുണം ചെയ്യും.  ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ കായം ഗുണകരമാണ്. ആന്റി - അലർജിക് ഗുണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം!

ആര്‍ത്തവ സമയത്തെ വയറു വേദന
ആര്‍ത്തവ സമയത്തെ വയറു വേദന ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. ഇതിന് നമ്മുടെ അടുക്കളയില്‍ നിന്നും ലഭിക്കുന്ന പരിഹാരമാണ് കായം. ആര്‍ത്തവ സമയത്തെ വയറു വേദനയ്ക്ക് കായം അല്‍പം ചൂടുവെള്ളത്തില്‍ കലക്കി കഴിയ്ക്കാം. ഈ സുഗന്ധവ്യഞ്ജനം അടിവയറ്റിലെ പേശികളെ കൂടുതല്‍ സുഗമമാക്കാൻ സഹായിക്കുന്നു. അതിലൂടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നു.

തലവേദന അകറ്റുന്നു
കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്നു. സാധാരണ ഉണ്ടാകുന്ന  തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ്.  ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കും...

എന്നാല്‍ കായം വാങ്ങുമ്പോള്‍ ഒരു കാര്യം  ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, വിപണിയില്‍ വ്യാജ കായം സുലഭമാണ്.  

കായം വ്യാജമാണോ എന്ന് എങ്ങിനെ തിരിച്ചറിയാം?  

ഇത്തിരി കായമെടുത്ത് വെള്ളത്തില്‍ ലയിപ്പിക്കണം. ഈ ലായനിയുടെ നിറം പാല്‍ പോലെയാണ് എങ്കില്‍ സംശയിക്കേണ്ട കായം ശുദ്ധമാണ്.  

കായത്തിന് സമീപം കത്തുന്ന തീപ്പെട്ടി കൊണ്ടുവരിക. ശോഭയുള്ള ജ്വാല ഉണ്ടാകുന്നുവെങ്കില്‍ അതിനര്‍ത്ഥം കായം ശുദ്ധമാണ് എന്നാണ്. എന്നാല്‍, നിങ്ങള്‍ ഉപയോഗിച്ചുവരുന്ന കായത്തിന്‍റെ മണം നഷ്ടമായോ? എങ്കില്‍ അത് ഉപേക്ഷിക്കാം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News