Diabetic: നിങ്ങൾ പ്രമേഹരോഗിയാണോ? ഷുഗർ ലെവൽ നിയന്ത്രിക്കാൻ ചില ലളിതമായ ടിപ്പുകൾ ഇതാ

ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രമേഹം എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നത് തെറ്റായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ കാരണമാണ്. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 09:02 PM IST
  • ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു രോഗമാണ് പ്രമേഹം.
  • പ്രമേഹം വന്നാൽ ജീവിതകാലം മുഴുവൻ ഗുളിക കഴിക്കേണ്ടി വരും.
  • ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് പ്രമേ​ഹരോ​ഗികളാണ്.
Diabetic: നിങ്ങൾ പ്രമേഹരോഗിയാണോ? ഷുഗർ ലെവൽ നിയന്ത്രിക്കാൻ ചില ലളിതമായ ടിപ്പുകൾ ഇതാ

ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു രോഗമാണ് പ്രമേഹം. തെറ്റായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹം വന്നാൽ ജീവിതകാലം മുഴുവൻ ഗുളിക കഴിക്കേണ്ടി വരും. ഒരു പ്രമേഹ രോഗിയുടെ ഗ്ലൂക്കോസ് അളവ് വർദ്ധിച്ചു കൊണ്ടിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. 

ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. കാരണം, 7.7 കോടിയിലധികം ആളുകൾക്ക് ഇന്ത്യയിൽ ഈ രോഗം ബാധിച്ചിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ, നിങ്ങൾ ആദ്യം നിങ്ങളുടെ ദൈനംദിന ജീവിതശൈലി മെച്ചപ്പെടുത്തണം. ഇതിലൂടെ പഞ്ചസാരയുടെ അളവ് ദിനംപ്രതി കൂടുന്നതും കുറയുന്നതും നിയന്ത്രിക്കാൻ കഴിയും. അലസമായ ജീവിതശൈലി പിന്തുടരുന്നത് പ്രമേഹത്തിലേയ്ക്ക് വളരെ വേ​ഗം നയിക്കും. 

ALSO READ: നിറം കണ്ടു വീഴല്ലേ...പണി കിട്ടും! മാങ്ങ വാങ്ങിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഇന്നത്തെ കാലത്ത് പ്രമേഹം എന്നത് ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് പ്രമേ​ഹരോ​ഗികളാണ്. പ്രമേഹത്തിന് ചികിത്സയില്ലെങ്കിലും ജീവിതശൈലി കൊണ്ടും ഭക്ഷണക്രമം കൊണ്ടും ഇത് വലിയ തോതിൽ നിയന്ത്രിക്കാം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ കഴിക്കുന്ന അധിക കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് പ്രധാനമാണ്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (ADA) സീറോ കലോറി അല്ലെങ്കിൽ കുറഞ്ഞ കലോറി പാനീയങ്ങൾ കുടിക്കാനാണ് ശുപാർശ ചെയ്യുന്നത്.

പഞ്ചസാരയുടെ അളവ് അടിക്കടി കൂടുന്നതിനും കുറയുന്നതിനും കാരണം എന്താണ്? 

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് രോഗിയുടെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ വർദ്ധിപ്പിക്കും. ഭക്ഷണം കഴിക്കാൻ താമസിച്ചാൽ പഞ്ചസാരയുടെ അളവ് കുറയും. അതിനാൽ, പഞ്ചസാരയുടെ അളവ് നിലനിർത്താൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. 

ശാരീരിക പ്രവർത്തനങ്ങൾ 

വ്യായാമം, യോഗ, നടത്തം, ഓട്ടം അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങൾ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്നു. ഇതുമൂലം പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യാതെ നിയന്ത്രണവിധേയമാകും. ശാരീരിക പ്രവർത്തനങ്ങളും വലിയ അളവിൽ ഭക്ഷണവും ഇല്ലെങ്കിൽ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ വർദ്ധിക്കാൻ അത് കാരണമാകും.

കൃത്യസമയത്ത് മരുന്ന് കഴിക്കുക

പ്രമേഹ രോഗികൾ ദിവസവും ഗുളിക കഴിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യസമയത്ത് മരുന്ന് കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് ചെയ്യുന്നതിലൂടെ, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ കുറയുന്നു. രോഗി ദിവസം മുഴുവൻ ആരോഗ്യവാനായിരിക്കുകയും ചെയ്യും. 

അനാവശ്യമായി സമ്മർദ്ദം ചെലുത്തരുത്

അനാവശ്യമായ സമ്മർദ്ദം ഏൽക്കുമ്പോൾ ശരീരം അനാവശ്യ ഹോർമോണുകൾ പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനുള്ള സാധ്യതയുണ്ട്. അതിനാൽ ദിവസം മുഴുവനും സമ്മർദ്ദമില്ലാതെ തുടരാൻ ശ്രമിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.

നല്ല ഉറക്കം വേണം

ആരോഗ്യമുള്ള ഒരാൾ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. ശരിയായ ഉറക്കം ലഭിച്ചാൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധ‍ർ ചൂണ്ടിക്കാട്ടുന്നത്. ഉറക്കക്കുറവ് ഗ്ലൈസെമിക് അളവ് വർദ്ധിപ്പിക്കുന്നു. പഞ്ചസാര നിയന്ത്രണത്തിന് ഗ്ലൈസെമിക് അളവ് നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് ഡോക്ടർമാരുമായി ബന്ധപ്പെടുന്നത് ഉറപ്പാക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News