മോഡലും മാരത്തൺ ഓട്ടക്കാരനുമായ മിലിങ് സോമനും ഭാര്യ അങ്കിത കോൻവാറും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൊറോണ പടർന്നു പിടിക്കാൻ തുടങ്ങിയത്തോടെ മറ്റു തിരക്കുകളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് വീട്ടുവിശേഷങ്ങൾ പങ്കുവെക്കാൻ ഇരുവരും എത്താറുണ്ടായിരുന്നു.
ഇപ്പോൾ അങ്കിത പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത് ബോഡി പോസിറ്റിവിറ്റി എന്ന ആശയം ഉൾക്കൊള്ളുന്നൊരു പോസ്റ്റായിരുന്നു. ബിക്കിനി ധരിക്കാൻ അതനുസരിച്ചുള്ള ശരീരം വേണമെന്ന പഴഞ്ചൻ സങ്കൽപത്തെ കാറ്റിൽപ്പറത്തുന്ന പോസ്റ്റായിരുന്നു അങ്കിത കുറിച്ചത്.
Also read: മോദി അഭിനന്ദിച്ച വിനായകിനെ അഭിനന്ദിച്ച് ലാലേട്ടനും
അതെന്താണെന്നുവച്ചാൽ നമുക്കെല്ലാവർക്കും ഒരു ആഗ്രഹമുണ്ടായിരിക്കും ബിക്കിനി ബോഡി എങ്ങനെ സ്വന്തമാക്കാം എന്ന് അല്ലെ? എന്നാൽ അതിനുള്ള മറുപടിയാണ് അങ്കിത കുറിച്ചത് നിങ്ങളുടെ ബിക്കിനി അങ്ങു ധരിക്കുക, അത്രതന്നെ എന്നായിരുന്നു അങ്കിതയുടെ കുറിപ്പ്.
Also read: സുശാന്തിന്റെ മരണം: സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചതായി കേന്ദ്രം
മെലിഞ്ഞാൽ മാത്രമേ ബിക്കിനി ധരിക്കാൻ പറ്റൂള്ളുവെന്ന ചിന്ത കളഞ്ഞ് സ്വന്തം ശരീരത്തെ അംഗീകരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും വേണമെന്നാണ് അങ്കിത പറയുന്നത്. മിലിന്ദ് പകർത്തിയ അങ്കിതയുടെ ബിക്കിനി ചിത്രത്തിന് താഴെയാണ് നകിത ഇങ്ങനെ കുറിച്ചത്. കുറിപ്പിനൊപ്പം ബോഡിപോസിറ്റിവിറ്റി, ലവ് യുവർസെൽഫ് എന്നീ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്.
ഈ പോസിറ്റിന് നിരവധി കമന്റുകളാണ് എത്തിയത്. ഇത് പല പെൺകുട്ടികളും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണെന്നും ചിലർ കമന്റിട്ടിട്ടുണ്ട്.