Lemon Juice Benefits: ശരീരഭാരം കുറയ്ക്കുക മാത്രമല്ല പിന്നെയും ഉണ്ട് ​ഗുണങ്ങൾ; ഇത് ദിവസവും ഒരു ​ഗ്ലാസ് പതിവാക്കിക്കോളൂ‌

നാരങ്ങ വെള്ളം സ്ഥിരമായി കുടിക്കുന്നത് മുഖക്കുരു മാറാൻ സഹായിക്കും. നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരു ഉണ്ടെങ്കിൽ, ദിവസവും ഒരു ​ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുക.

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 03:30 PM IST
  • നാരങ്ങ ഉള്ളിൽ നിന്ന് മുടിയെ പോഷിപ്പിക്കുന്നു.
  • മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ നാരങ്ങനീര് ഉത്തമമാണ്.
  • ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും
Lemon Juice Benefits: ശരീരഭാരം കുറയ്ക്കുക മാത്രമല്ല പിന്നെയും ഉണ്ട് ​ഗുണങ്ങൾ; ഇത് ദിവസവും ഒരു ​ഗ്ലാസ് പതിവാക്കിക്കോളൂ‌

ദിവസവും ഒരു ​ഗ്ലാസ് നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താനും നാരങ്ങ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിക്കുന്നു. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും പുറമെ നാരങ്ങാ വെള്ളത്തിന് മറ്റ് നിരവധി ഗുണങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.

ആന്റി ഏജിംഗ്: നാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ-സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ സംരക്ഷണത്തിന് വലിയ രീതിയിൽ സഹായിക്കുന്നു. ഇതിൽ ആന്റി ഏജിങ് പ്രോപ്പർട്ടിയുണ്ട്.

ആരോഗ്യമുള്ള മുടി: നാരങ്ങ അകത്ത് നിന്ന് മുടിയെ പോഷിപ്പിക്കുന്നു. മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ നാരങ്ങനീര് ഉത്തമമാണ്. 

മുഖക്കുരു: നാരങ്ങ വെള്ളം സ്ഥിരമായി കുടിക്കുന്നത് മുഖക്കുരു മാറാൻ സഹായിക്കും. നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരു ഉണ്ടെങ്കിൽ, ദിവസവും ഒരു ​ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുക.

Also Read: Garlic For Weight Loss: ശരീരഭാരം കുറയ്ക്കാൻ ദിനവും ഉണർന്നയുടനെ വെളുത്തുള്ളി കഴിക്കുക, ഫലം ഉടൻ

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും: ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ദഹനക്കേട്, വായുക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തിയും നൽകും. ഭക്ഷണം കഴിച്ച് കഴിയുമ്പോൾ വയറ് വേദന അനുഭവപ്പെട്ടാൽ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കാം.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: വിറ്റാമിൻ-സിയും സിട്രിക് ആസിഡും ഉള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാരങ്ങ സഹായിക്കുന്നു. മോണയിൽ രക്തസ്രാവമോ അല്ലെങ്കിൽ തൊണ്ടവേദനയോ ഉണ്ടെങ്കിൽ അത് നാരങ്ങ ഉപയോഗിച്ച് സുഖപ്പെടുത്താം. ചെറുനാരങ്ങ കലക്കിയ ഇളം ചൂടുവെള്ളം ഉപയോ​ഗിച്ചാൽ ഈ രണ്ട് പ്രശ്‌നങ്ങളും നിമിഷങ്ങൾക്കകം അപ്രത്യക്ഷമാകും.

നാരങ്ങ വെള്ളം കുടിക്കേണ്ട സമയം

- ഏത് സമയത്താണ് നാരങ്ങ വെള്ളം കുടിക്കേണ്ടത് എന്നത് നിങ്ങളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് നാരങ്ങ വെള്ളം കുടിക്കാം. 

- ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ രാവിലെ നാരങ്ങാ വെള്ളം കുടിക്കണം. ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് രാവിലെ വെറും വയറ്റിൽ കുടിക്കുക. 

- ശരിയായ ദഹനത്തിനായി ഭക്ഷണം കഴിച്ച ഉടൻ തന്നെ അര ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് പിഴിഞ്ഞ് കുടിക്കുക.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News