Breakfast Tips for Weight Loss: തടി കുറയണോ, പ്രഭാതഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തൂ

ഇന്ന് ഒട്ടുമിക്ക ആളുകളും ആരോഗ്യ, സൗന്ദര്യ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിന്‍റെ ഭാഗമായി അമിതമായ ശരീരഭാരം കുറയ്ക്കാനും ഒപ്പം അത് നിലനിര്‍ത്തി മുന്നോട്ടു പോകാനും ആളുകള്‍ ശ്രദ്ധിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 01:20 PM IST
  • പൊണ്ണത്തടി കുറയ്ക്കാൻ പല വഴികളും സ്വീകരിച്ച് നിങ്ങള്‍ പരാജയപ്പെട്ടുവോ എങ്കില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.
Breakfast Tips for Weight Loss: തടി കുറയണോ, പ്രഭാതഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തൂ

Breakfast Tips for Weight Loss: അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന്  ഒട്ടുമിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇന്ന് നാം നേരിടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണം അമിതമായ ശരീര ഭാരമാണ്. നമുക്കറിയാം, ശരീരഭാരം ഒരു തവണ കൂടിക്കഴിഞ്ഞാല്‍ പിന്നെ അത് കുറയ്ക്കാന്‍ കഠിന പ്രയത്നംതന്നെ വേണ്ടി വരും.  

Also Read:  Farmers Protest: ഡൽഹി മാർച്ച് അനുവദിക്കാൻ ആവശ്യപ്പെട്ട് കര്‍ഷകര്‍, ചര്‍ച്ചയാവാം എന്ന് കേന്ദ്രം

ഇന്ന് ഒട്ടുമിക്ക ആളുകളും ആരോഗ്യ, സൗന്ദര്യ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിന്‍റെ ഭാഗമായി അമിതമായ ശരീരഭാരം കുറയ്ക്കാനും ഒപ്പം അത് നിലനിര്‍ത്തി മുന്നോട്ടു പോകാനും ആളുകള്‍ ശ്രദ്ധിക്കുന്നു. 

Also Read:  Sitting for Long: ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് എത്രമാത്രം ദോഷകരം? ആരോഗ്യവിദഗ്ധര്‍ പറയുന്നത് എന്താണ്?     

അമിതവണ്ണം അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ആളുകള്‍ ഇന്ന് പല മാര്‍ഗ്ഗങ്ങളും സ്വീകരിയ്ക്കുന്നു. ചിട്ടയായ വ്യായാമം, ദിനചര്യകള്‍, ശരിയായ ഭക്ഷണക്രമം തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. അമിതവണ്ണം കുറയ്ക്കാന്‍ ആളുകള്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു എങ്കിലും പലപ്പോഴും അവ വിജയിക്കുന്നില്ല. 

പൊണ്ണത്തടി കുറയ്ക്കാൻ പല വഴികളും സ്വീകരിച്ച് നിങ്ങള്‍ പരാജയപ്പെട്ടുവോ എങ്കില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. അതിന്‍റെ ഫലം എളുപ്പത്തില്‍ ദൃശ്യമാവുകയും ചെയ്യും. 

യാതൊരു പ്രയത്നവും കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ പ്രഭാതഭക്ഷണത്തില്‍ അല്പം ശ്രദ്ധ ചെലുത്തിയാല്‍ മതി. ഇത് നിങ്ങളുടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാന്‍ സഹായിയ്ക്കും. അതായത് വെറും 10 ദിവസത്തിനുള്ളിൽ അതിന്‍റെ ഫലം ദൃശ്യമാകും...!!

പ്രഭാതഭക്ഷണത്തിന്‍റെ പ്രാധാന്യം അറിയാം 

നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനമായതാണ് പ്രഭാതഭക്ഷണം. രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിയ്ക്കുന്ന ഒന്നായ പ്രഭാതഭക്ഷണം ഒഴിവാക്കരുത്‌ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇന്നത്തെ തിരക്ക് പിടിച്ച  ജീവിതത്തില്‍ പ്രഭാതഭക്ഷണം ഒഴിവക്കുന്നവരാണ് പലരും.  ഇത് തടി കൂടാന്‍ ഇടയാക്കുന്ന പ്രധാനപ്പെട്ട കാരണമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരം ഊര്‍ജം കൊഴുപ്പായി സംഭരിച്ചു വയ്ക്കും. മാത്രമല്ല, പിന്നീട് വിശപ്പു കൂടുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനോ അല്ലെങ്കില്‍ അനാരോഗ്യകരമായ സ്‌നാക്‌സ് കഴിയ്ക്കാനോ ഇടയാക്കുന്നു. അതിനാല്‍, പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കരുത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. 

ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിലനിര്‍ത്താനും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം.... 

​ബദാം​ 
 
പ്രഭാതഭക്ഷണത്തില്‍ ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടുത്തുന്നത് ഗുണം നല്‍കും. ആരോഗ്യകരമായ പ്രഭാതഭക്ഷണം എന്നത് പ്രധാനമാണ്. പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബദാം പോലുള്ള നട്‌സ്. ബദാം, വാള്‍നട്‌സ്, സീഡ്‌സ് എന്നിവ പ്രഭാതഭക്ഷണത്തില്‍  ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍  മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും ഗുണം നല്‍കുന്നു. പ്രോട്ടീനുകളും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും അടങ്ങിയ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍  വിശപ്പ് കുറയ്ക്കാനും അതേസമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും ഉത്തമമാണ്. 

​മുട്ട ​

മുട്ട പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എങ്കില്‍ മുട്ടവെള്ള മാത്രം കഴിയ്ക്കാം. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ആരോഗ്യകരമായി തടി കുറയ്ക്കാന്‍ മുട്ട പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

​ഓട്‌സ്​

തടി കുറയ്ക്കാന്‍ പ്രഭാതഭക്ഷണത്തില്‍ കഴിവതും തവിട് കളയാത്ത ആരോഗ്യകരമായ ധാന്യങ്ങള്‍ കഴിയ്ക്കാം. അരി ഭക്ഷണം നിര്‍ബന്ധമെങ്കില്‍ വെള്ള അരിയ്ക്ക് പകരം തവിട് കളയാത്ത അരി ഭക്ഷണം കഴിയ്ക്കാം. ഇതല്ലെങ്കില്‍ ഓട്‌സ്, റാഗി പോലുള്ളവ ഉള്‍പ്പെടുത്താം. ഇതെല്ലാം ആരോഗ്യകരമായി പാചകം ചെയ്യുകയും വേണം. പഞ്ചസാര പോലുള്ള കൃത്രിമ മധുരങ്ങള്‍ ചേര്‍ത്താന്‍ ഇവയുടെ ഗുണം ആകെ നഷ്ടപ്പെടും.  

മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍  

പ്രഭാതഭക്ഷണത്തിന് മുളപ്പിച്ച ചെറുപയര്‍ വേവിച്ചോ അല്ലാതെയോ കഴിയ്ക്കാം. ഇതുപോലെ കടലയും കഴിയ്ക്കാം. ഇവയും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇവ സാലഡ് രൂപത്തിലോ വെറുതേ വേവിച്ചോ കഴിയ്ക്കുന്നത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും. 

പഴവര്‍ഗ്ഗങ്ങള്‍  

ഇതുപോലെ പ്രഭാതഭക്ഷണത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താം. ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായകമാണ്. രാവിലെ ജ്യൂസ് കുടിയ്ക്കുന്നതിനേക്കാള്‍ പഴങ്ങള്‍ പൂര്‍ണമായ രീതിയില്‍ കഴിയ്ക്കുന്നതാണ് നല്ലത്. ജ്യൂസ് അരിച്ചു കുടിയ്ക്കുന്നത് അതിലെ നാരുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. 

പാല്‍, പാലുല്‍പ്പന്നങ്ങള്‍

തൈര്, പനീര്‍, യോഗര്‍ട്ട് എന്നിവയും സാധിയ്ക്കുമെങ്കില്‍ പ്രഭാതഭക്ഷണത്തില്‍ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് ഉത്തമമാണ്.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News