Hairfall Solution: തലമുടി കൊഴിച്ചില്‍ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടി സംരക്ഷിക്കാന്‍ സാധിക്കും. പ്രതിവിധി ചെയ്യും മുന്‍പ് എന്തുകൊണ്ടാണ് മുടി അനിയന്ത്രിതമായി കൊഴിഞ്ഞ് പോകുന്നത് എന്നതിന്‍റെ കാരണം കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്തി വേണം ചികിത്സകൾ ആരംഭിക്കാന്‍.
Also Read: Lifestyle Tips: കോവിഡിനെ പ്രതിരോധിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
മുടികൊഴിച്ചിലിനുള്ള ഏറ്റവും സാധാരണമായ കാരണം മുടിയുടെയും വേരുകളുടെയും ബലഹീനതയാണ്. ഇതുമൂലം മുടി അയഞ്ഞുപോകുകയും വേരുകളിൽ നിന്ന് ഇളകി വീഴാൻ തുടങ്ങുകയും ചെയ്യുന്നു. നിങ്ങൾ മുടിയെ ശക്തിപ്പെടുത്തുന്നില്ലെങ്കിൽ മുടികൊഴിച്ചിൽ നിയന്ത്രിക്കുന്ന ഷാമ്പൂവിനോ കണ്ടീഷണറിനോ മുടികൊഴിച്ചിൽ തടയാൻ കഴിയില്ല.
Also Read: Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കുന്നത് അപകടം
മുടി കൊഴിച്ചിലിന് യഥാര്‍ത്ഥ പ്രതിവിധി കണ്ടെത്തിയാണ് ചികിത്സ നല്‍കേണ്ടത്. കൂടാതെ, മുടി കൊഴിച്ചിലിന് ലഭ്യമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉത്തമം. അവ ഉപയോഗിക്കാനും എളുപ്പമാണ്, ഒപ്പം ഗുണകരവും ലാഭകരവുമാണ്. മുടി സംരക്ഷിക്കാന്‍ സഹായിയ്ക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ അറിയാം...
1. കറിവേപ്പില
മുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. വിറ്റാമിൻ സി, ഫോസ്ഫറസ്, അയേൺ, കാത്സ്യം എന്നിവ കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തൈരില്‍ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
2. ഉള്ളി
മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര് എന്ന് നമുക്കറിയാം. ഇതിനായി ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേൻ എന്നിവ നന്നായി മിക്സ് ചെയ്ത് തലമുടിയിലും തലയോട്ടിയിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.
3. ഉലുവ
ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ വയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് കുഴമ്പ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ചേര്‍ന്ന മിശ്രിതം ഒപ്പം 2-3 തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.
4. മുട്ട
പ്രോട്ടീനും ബയോട്ടിനും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. ഒരു മുട്ട ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലിനൊപ്പം ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.
5. വെളിച്ചെണ്ണ
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് വെളിച്ചെണ്ണ. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. അതിനാല്‍ വെളിച്ചെണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്.
6. ഗ്രീന്‍ ടീ
മൂന്ന് ടീസ്പൂൺ ഗ്രീൻ ടീയും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മുടിയിൽ പുരട്ടുക. 10 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് ആവര്‍ത്തിക്കാം. താരൻ അകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ഇത് സഹായിക്കും.
7. നെല്ലിക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി നെല്ലിക്ക പൊടിച്ചതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...