Drugs Seized: നാട്ടുകാരുമായി വാക്കുതർക്കം; പോലീസെത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം

Drugs Seized: കാറിൽ നിന്നും 22 എൽഎസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് പോലീസ് കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 07:27 AM IST
  • പോലീസെത്തി കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം
  • യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
  • കാറിന്റെ ഉടമ കൂടിയായ ശ്രീമൂലനഗരം കണയാംകുടി സ്വദേശി അജ്നാസിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്
Drugs Seized: നാട്ടുകാരുമായി വാക്കുതർക്കം; പോലീസെത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം

കൊച്ചി: നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാറിന്റെ ഉടമ കൂടിയായ ശ്രീമൂലനഗരം കണയാംകുടി സ്വദേശി അജ്നാസിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്നും 22 എൽഎസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് പോലീസ് കണ്ടെത്തിയത്.

Also Read: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസ് അറസ്റ്റിൽ

കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും പിടിയിലായ അജ്നാസും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് നാട്ടുകാർ പോലീസിനെ വിളിക്കുകയും എസ്.ഐ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തുകയുമായിരുന്നു.  അറസ്റ്റിലായ അജ്നാസ് നേരത്തേയും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്  അന്നും എസ് ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.

Also Read: Shani Dev Favourite Zodiac Sign: ശനി ദേവന്റെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളുമുണ്ടോ ഇതിൽ?

ഇയാളെ തിരിച്ചറിഞ്ഞ പോലീസ് വാഹനത്തോടൊപ്പം ഇയാളെ  നെടുമ്പാശേരി സ്റ്റേഷനിലേക്കെത്തിക്കുകയും. തുടർന്ന് നടത്തിയ  പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലായിരുന്നു കാർ. എഎസ്ഐ കെ.എം. ഷിഹാബ്, സി.പി.ഒ ആന്റണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News