തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ നിന്നും കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴി മാൻകുഴി സുമയ്യയുടെ വീട്ടിൽ നിന്നുമാണ് അമീർഹംസ മകൻ മുഹമ്മദ് ഷെഹീൻ (23) നെ കഞ്ചാവ് ചെടികളുമായ് പിടികൂടിയത്. രണ്ട് മാസമായി ഷെഹീൻ ഈ വീട്ടിൽ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. അയൽകാരുമായി ഒരു ബന്ധവും സ്ഥാപിച്ചിരുന്നില്ല. രണ്ട് അടി ഉയരത്തിൽ വളർന്ന ചെടിയാണ് പിടി കൂടിയത്. കുറച്ച് നാൾ മുമ്പ് പ്രതിയെ ബൈക്കിൽ കഞ്ചാവുമായി പോലീസ് പിടിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ നിരവധി ചെറുപ്പക്കാർ ഈ വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കിരൺനാരായണിനെ അറിയിക്കുകയും തുടർന്ന് ഡാൻസാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തിയതിൽ ഈവീട്ടിൽ ചെറുപ്പക്കാർ കൂടി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി മനസ്സിലാക്കി.
ALSO READ: 'കല്‍ക്കി 2898 എഡി'ക്ക് യു/എ സർട്ടിഫിക്കറ്റ്; ചിത്രം ജൂൺ 27ന് തിയേറ്ററുകളിൽ
തുടർന്നാണ് നെടുമങ്ങാട് പോലീസും ഡാൻസാഫ് ടീമുംചേർന്ന് ഈ വീട്ടിൽ പരിശോധനനടത്തിയതിലാണ് പോളിത്തീൻ കവറിൽ നാട്ടുവളർത്തിയ 5 കഞ്ചാവ് ചെടിയും, കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ആധുനിക ഉപകാരണവും കണ്ടെത്തിയത്. തുടർന്ന് എക്സൈസ് പാർട്ടിവന്ന് കഞ്ചാവ്ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പോലീസ് നടപടി പൂർത്തിയാക്കി കഞ്ചാവ് ചെടിയും പ്രതി ഷെഹീനെയും അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy