തിരുവനന്തപുരം: ബാറിൽ ബിയർ കഴിക്കാൻ എത്തിയ യുവാവിനെ അടിച്ച് അവശനാക്കിയ ശേഷം കയ്യിലുണ്ടായിരുന്ന പൈസ പിടിച്ചെടുത്തു. കാട്ടാക്കട തിരുവനന്തപുരം റോഡിലെ സ്വകാര്യ ബാറിൽ ആണ് സംഭവം. ബാറിൽ ബിയർ കഴിക്കാൻ എത്തിയ സോനു എന്ന യുവാവിനാണ് മർദ്ദനമേറ്റത്.
ബാറിൽ ഉണ്ടായിരുന്നവർ അടുത്ത് കൂടുകയും യാതൊരു പ്രകോപനവും ഇല്ലാതെ അസഭ്യം പറഞ്ഞു കൊണ്ട് കസേര എടുത്തു അടിക്കുകയും ഇയാളുടെ പണം കവർന്നതായാണ് പരാതി .സോനുവിന്റെ കൈവശമുണ്ടായിരുന്ന 35000 രൂപ കണ്ടതാണ് ആളുകൾ അടുത്തു കൂടിയതും വഴക്കിട്ടതുമെന്നാണ് റിപ്പോർട്ട്. സംഘത്തിലെ ചിലരാണ് മർദ്ദനത്തിന് തുടക്കമിട്ടത്.
സംഭവ ശേഷം സ്ഥലത്തുനിന്ന് സംഘം കടന്ന് കളഞ്ഞതായും യുവാവ് പരാതിയിൽ പറയുന്നു.കുഞ്ഞിൻ്റെ നൂല് കെട്ടിന് ഓഫീസിൽ നിന്നും വാങ്ങിയ പണം ആണ് സംഘം തട്ടി എടുത്തത് എന്നാണ് സോനു പറയുന്നത്. ഇയാളുടെ മുഖത്തിന് കാര്യമായ പരിക്കേറ്റിട്ടുണ്ട് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി കാട്ടാക്കട പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...