ആലപ്പുഴ: മാവേലിക്കര മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊലപ്പെടുത്തിയതെന്ന സംശയത്തെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. മാന്നാർ സ്വദേശിയായ കല എന്ന യുവതിയെ കൊന്ന് മറവുചെയ്തെന്നാണ് സൂചന. കാണാതാകുമ്പോൾ യുവതിക്ക് 27 വയസായിരുന്നു.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പോലീസിൽ മൊഴി നൽകിയത്. ഇവിടെ പോലീസ് പരിശോധന തുടരുകയാണ്. മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് സൂചന. കലയുടെ ഭർത്താവ് അനിൽ ഇപ്പോൾ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു.
ALSO READ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതം
അനിലും കലയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇരു സമുദായത്തിൽപ്പെട്ട ഇവരുടെ ബന്ധത്തിൽ അനിലിന്റെ ബന്ധുക്കൾക്ക് താത്പര്യം ഇല്ലായിരുന്നു. വിവാഹത്തിന് ശേഷം ബന്ധുവീട്ടിലാണ് കലയെ താമസിപ്പിച്ചിരുന്നത്. പിന്നീട് അനിൽ അംഗോളയിലേക്ക് പോയി. എന്നാൽ കലയ്ക്ക് മറ്റ് ബന്ധം ഉണ്ടെന്ന് ചിലർ വിളിച്ച് അനിലിനോട് പറഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു.
ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നതിനെ തുടർന്ന് കല സ്വന്തം വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇയാൾ നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്ക് എടുത്ത് യാത്ര പോകുകയും ചെയ്തിരുന്നു.
ALSO READ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പോലീസ് കസ്റ്റഡിയിൽ
ഇതിനിടെ, ഇയാളുടെ അഞ്ച് സുഹൃത്തുക്കളെ വിളിച്ചുവരുത്തി കാറിൽ വച്ച് കലയെ കൊലപ്പെടുത്തുയായിരുന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവുചെയ്തു. ഇത് സംബന്ധിച്ച് മൂന്ന് മാസങ്ങൾക്ക് മുൻപ് മാന്നാർ പോലീസ് സ്റ്റേഷനിൽ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. ഈ കേസിലെ പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.