Crime News: പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും!

Crimed News: വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ മഞ്ജുവെന്ന് വിളിക്കുന്ന ബിനിതയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 03:02 PM IST
  • പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും
  • വിവിധ വകുപ്പുകളിലായിട്ടാണ് ശിക്ഷ വിധിച്ചത്
  • പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ
Crime News: പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും!

മഞ്ചേരി: പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് മുപ്പതുവര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായിട്ടാണ് ശിക്ഷ വിധിച്ചത്.

Also Read: രണ്ട് സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ

വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ മഞ്ജുവെന്ന് വിളിക്കുന്ന ബിനിതയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവും.  രണ്ടു പോക്സോ വകുപ്പുകളിലായിട്ടാണ് പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്.

Also Read: Venus Retrograde 2023: ശുക്രൻ വക്രഗതിയിലേക്ക്; ഈ 4 രാശിക്കാരുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും ഒപ്പം ആഡംബര ജീവിതവും!

കേസിനാസ്പദമായ സംഭവം നടന്നത് 2013 ലാണ്. വീട്ടിലേക്ക് കളിക്കാന്‍ വന്ന കുട്ടിയെ പ്രതി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വഴിക്കടവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരനാണ് ഹാജരായത്.  വിധിക്കു ശേഷം പ്രതിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റിയിട്ടുണ്ട്.

ബിസിനസുകാരനെ മൂര്‍ഖനേക്കൊണ്ട് കടിപ്പിച്ച് കൊന്നു; സംഭവത്തിന് പിന്നിൽ പെണ്‍സുഹൃത്തടക്കം 5 പേർ!

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ അങ്കിത് ചൗഹാനെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. അങ്കിത് ചൗഹാന്റെ പെണ്‍സുഹൃത്തടക്കം അഞ്ചുപേരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

Also Read: Viral Video: വിശ്രമിക്കുന്ന സിംഹത്തിന്റെ മുന്നിലെത്തി ഗജവീരൻ, പിന്നെ സംഭവിച്ചത്..!

കേസിൽ പ്രതിചേര്‍ക്കപ്പെട്ട പാമ്പാട്ടിയെ അറസ്റ്റുചെയ്തുവെന്നും മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അങ്കിത് ചൗഹാന്റെ പെണ്‍സുഹൃത്ത് മഹി ആര്യ പാമ്പാട്ടിയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്.  പ്രതികളായ മഹി ആര്യ, സുഹൃത്ത് ദീപ് കന്ദപാല്‍, മറ്റു രണ്ട് വീട്ടു സഹായികള്‍ എന്നിവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. 30 കാരനായ അങ്കിത് ചൗഹാനെ കാറിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  ആ സമയം കാറിന്റെ എന്‍ജിന്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തീന്‍പാനി എന്ന സ്ഥലത്ത് റോഡരികിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നത് ജൂലായ് 15 നായിരുന്നു. മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം പാമ്പിന്റെ വിഷമേറ്റതാണെന്ന് മനസിലായത്.

അങ്കിത് ചൗഹാന്റെ ഫോണ്‍ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ പെൺസുഹൃത്തായ മഹി ആര്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള പാമ്പാട്ടി രമേശ് നാഥിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മൂര്‍ഖന്റെ കടിയേറ്റാണ് അങ്കിത് ചൗഹാന്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നു. ജൂലായ് 14 ന് മഹി ആര്യയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അങ്കിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

മൂര്‍ഖന്‍ പാമ്പ് രണ്ടുതവണ അങ്കിതിന്റെ കാലില്‍ കടിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് അങ്കിത് ചൗഹാന്റെ സഹോദരി ഇഷ നൽകിയ പരാതിയില്‍ പോലീസ് നാലുസംഘമായാണ് അന്വേഷണം നടത്തിയത്.  അന്വേഷണത്തെ തുടർന്ന് കൊലക്കുറ്റമടക്കം ചുമത്തിയാണ് നാലുപേര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. അങ്കിത് ചൗഹാന്‍ മദ്യപിച്ച് ആര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ്  ചോദ്യം ചെയ്യലിനിടെ രമേശ് നാഥ്‌ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News