കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോടികൾ തട്ടിയ കേസിൽ യുവതി പിടിയിൽ. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യയെയാണ് ബുധനാഴ്ച ബെംഗളൂരു എയർപോർട്ടിൽ നിന്ന് പിടികൂടിയത്.
Also Read: തൃശൂരിൽ വൻ എടിഎം കൊള്ള; മൂന്ന് എടിഎമ്മുകളിൽ നിന്ന് നഷ്ടപ്പെട്ടത് 65 ലക്ഷം രൂപ!
കോഴിക്കോട് സ്വദേശിയിൽ നിന്നും അഞ്ചുകോടി ഇരുപതു ലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും ചേർന്ന് കൈക്കലാക്കിയതായാണ് പരാതി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാനായി 2023 ഒക്ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.
Also Read: ഇവരാണ് ഒക്ടോബറിലെ ആ ഭാഗ്യ രാശികൾ, ലക്ഷ്മി കൃപയാൽ ലഭിക്കും അപ്രതീക്ഷിത ധനനേട്ടങ്ങൾ!
വൻലാഭം വാഗ്ദാനം ചെയ്‌തുകൊണ്ടാണ് ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്. തുടർന്ന് ഇതുവരെ ലാഭമോ, നിക്ഷേപ തുകയോ തിരികെ കിട്ടാത്തതിനെ തുടർന്നാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്. ഇതിനിടെ ദമ്പതികൾ ഒരു കോടി 58 ലക്ഷം രൂപ പരാതിക്കാരന് തിരികെ നൽകിയിരുന്നു. ബാക്കി പണം നൽകാതെ ഫൈസൽബാബു വിദേശത്തേക്ക് മുങ്ങിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
Also Read: എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും? ശമ്പളം എത്ര വർധിക്കും? അറിയാം പുത്തൻ അപ്ഡേറ്റ്...
ഇതിനിടയിൽ ഭർത്താവിന്റെ അടുത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്ന് സുമയ്യയ്ക്ക് വിമാനത്താവളത്തിൽ പിടിവീണത്. കോടികൾ തട്ടിയെടുത്ത സമാന സ്വഭാവമുള്ള കൂടുതൽ പരാതികൾ ദമ്പതിമാരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നാണ് റിപ്പോർട്ട്. പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ജി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ സുമയ്യയെ അറസ്റ്റു ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.