Witchcraft: ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളിച്ചു; ദുർമന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു

Madhya pradesh Witchcraft: ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ച് ദിവസത്തോളം കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 10:50 AM IST
  • സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു
  • മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്
  • ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഷാഹ്ദോലിൽ ഇത്തരത്തിലുള്ള മന്ത്രവാദ ചികിത്സാ രീതികൾ പതിവാണെന്നാണ് റിപ്പോർട്ട്
Witchcraft: ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളിച്ചു; ദുർമന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു

ഭോപാൽ: ന്യൂമോണിയ മാറാൻ മന്ത്രവാദം നടത്തി പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ക്രൂരമായ മന്ത്രവാദത്തിന് വിധേയയാക്കിയിരുന്നു. 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ പൊള്ളലേൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പതിനഞ്ച് ദിവസത്തോളം കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം. കുഞ്ഞിന്റെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഷാഹ്ദോലിൽ ഇത്തരത്തിലുള്ള മന്ത്രവാദ ചികിത്സാ രീതികൾ പതിവാണെന്നാണ് റിപ്പോർട്ട്.

മന്ത്രവാദത്തിന്‍റെ മറവിൽ പീഡന ശ്രമം; പ്രതി പിടിയില്‍

മലപ്പുറം: മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനാണ് പോലീസ് പിടിയിലായത്. മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ സമീപിച്ചത്. പിന്നീട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് ലൈം​ഗിക അതിക്രമം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News