ന്യൂ ഡൽഹി : ഉത്തർ പ്രദേശിലെ എട്ടവാഹ് ജില്ലയിൽ യുവതി തന്റെ സഹോദരിമാരെ കഴുത്തറത്ത് കൊലപ്പെടുത്തി. കാമുകനൊപ്പം 20കാരിയായ യുവതി ചിലവഴിക്കുന്നത് നാലും ഏഴും വയസുള്ളു പെൺകുട്ടികൾ കണ്ടതിനെ തുടർന്നാണ് ക്രൂരകൃത്യം നടന്നത്. യുവതി പെൺകുട്ടികളെ മമ്മട്ടി ഉപയോഗിച്ചാണ് കൊലപ്പെടുർത്തിയത്. എട്ടവാഹ് ജില്ലയിലെ ബാൽറായി സ്വദേശിനി അഞ്ജലിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം യുവതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുയെന്നും പോലീസ് അറിയിച്ചു.
ഒക്ടോബർ എട്ട് ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടികളുടെ മാതാപിതാക്കൾ ജോലിക്കായി പുറത്ത് പോയ സമയത്താണ് കൃത്യം നടക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികൾ രണ്ട് മുറിയിലായിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ കുടുംബത്തിൽ നിന്നുള്ള ആരോയാണെന്ന് മനസ്സിലാക്കിയ പോലീസ് ചോദ്യം ചെയ്യല്ലിലാണ് മൂത്ത സഹോദരിയെ പിടികൂടുന്നത്. ഇന്നലെ തിങ്കളാഴ്ച അഞ്ജലിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.
ALSO READ : Crime News: 16കാരിയെ തട്ടിക്കൊണ്ടുപോയി തോക്കിൻ മുനയിൽ നിർത്തി പീഡപ്പിച്ചു, സംഭവം യുപിയിൽ
മാതാപിതാക്കൾ പുറത്ത് പോയ സമയത്ത് പ്രതിയായ 20കാരിയും സുഹൃത്തും ഒരുമിച്ച സമയം ചിലവഴിക്കുകയായിരുന്നു. ഇത് കൊല്ലപ്പെട്ട പെൺകുട്ടികൾ കാണാനിടയായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മമ്മട്ടി ഉപയോഗിച്ച് യുവതി തന്റെ പിഞ്ചു സഹോദരിമാരെ അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം പ്രതി തന്റെ വസ്ത്രത്തിലും കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തിലും വീണ രക്തക്കറ കഴുകി കളഞ്ഞുയെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് നടന്ന ഫോറെൻസിക് പരിശോധനയിൽ ആയുധത്തിലും പ്രതിയുടെ വസ്ത്രത്തിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു. പിന്നീട് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.