Crime News: മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ!

UP Crime News: ഇയാൾ ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.  വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പോലീസ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2024, 12:36 PM IST
  • ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
  • ഇയാൾ ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു
  • വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പോലീസ് പിടിയിലായത്
Crime News: മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ!

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്‍സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് നിരവധിപ്പേരെ കബളിപ്പിച്ച അസംഗഡ് സ്വദേശിയായ ഫറൂഖ് അമൻ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 

Also Read: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾഡും പ്രതി, അറസ്റ്റ്

ഇയാൾ ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.  വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പോലീസ് പിടിയിലായത്. ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിലുള്ള നിസാമാബാദിലെ സഹ്രിയ ഗ്രാമവാസിയാണ് ഇയാൾ. 

Also Read: മേട രാശിക്കാർക്ക് പ്രമോഷൻ, കുംഭ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!

നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഒരു ആസൂത്രിത സംഘത്തിലെ കണ്ണിയാണ് ഈ യുവാവെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ആളുകളെ മത്സര പരീക്ഷകളിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി അവരിൽ നിന്ന് പണം വാങ്ങിയതിനും, ഓൺലൈൻ ചൂതാട്ടം സംഘടിപ്പിച്ചതിനുമൊക്കെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read: തിരുവോണപ്പുലരി മുതൽ ഇവർക്ക് ലഭിക്കും രാജകീയജീവിതം, നിങ്ങളും ഉണ്ടോ?

ഇയാളിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും ആധാർ കാർഡും നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഖ്‌നൗ സൈബർ ക്രൈം കമ്മീഷണറേറ്റ് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News