Palod POCSO Case: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കടയിൽ സാധനം വാങ്ങാൻ പോയകുട്ടിയെ ടിവി കാണിക്കാനെന്ന വ്യാജന വിട്ടിൽ കയറ്റിയാണ് പീഡനത്തിന് ഇരയാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 08:44 PM IST
  • പാലോട് പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.
  • പാലോട് കുറുന്താളി ലക്ഷംവീട് കോളനിയിൽ തുളസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Palod POCSO Case: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പാലോട് പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പാലോട് കുറുന്താളി ലക്ഷംവീട് കോളനിയിൽ തുളസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയിൽ സാധനം വാങ്ങാൻ പോയകുട്ടിയെ ടിവി കാണിക്കാനെന്ന വ്യാജന വിട്ടിൽ കയറ്റിയാണ് പീഡനത്തിന് ഇരയാക്കിയത്. പാലോട് പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗോപകുമാർ ബി യുടെ നിർദ്ദേശപ്രകാരം പാലോട് എസ്എച്ചഒ സുബിൻ തങ്കച്ചൻ എസ്സ് ഐ രവിന്ദ്രൻ നായർ,ജോയി വി എസ്സ്. അനീഷ് ദിലീപ് കുമാർ,ജയിസൻ കെ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ALSO READ: വെള്ളം പാഴാക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു

രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട

ഇടുക്കി: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട. ഏഴര കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. മുണ്ടക്കയംപുലികുന്ന് സ്വദേശി കളപുരക്കൽ ജിതിൻ ആണ് അറസ്റ്റിലായത്. നെടുംകണ്ടം പോലീസ് രാമക്കൽമേട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. മുൻപ് ആന്ധ്രയിൽ ജോലി ചെയ്തിരുന്ന ഇയാൾ ആന്ധ്രയിൽ നിന്നോ ഒഡീഷയിൽ നിന്നോ എത്തിച്ചതാകാം കഞ്ചാവെന്നാണ് നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News