Crime News: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളോട് അപമര്യാദയായി പെരുമാറി; 2 പോലീസുകാർ കസ്റ്റഡിയിൽ

Misbehaving: സംഭവം നടന്നത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു.  അറസ്റ്റിലായ രണ്ട് പോലീസുകാരും മൂവാറ്റുപുഴ സ്റ്റേഷനിലെ പോലീസുകാരാണ്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 08:51 AM IST
  • വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളോട് അപമര്യാദയായി പെരുമാറി
  • 2 പോലീസുകാർ കസ്റ്റഡിയിൽ
  • പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കാനെത്തിയ യുവതികളുടെ പരാതിയിലാണ് രണ്ട് പോലീസുകാരെ കസ്റ്റഡിയിലെടുത്തത്
Crime News: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളോട് അപമര്യാദയായി പെരുമാറി; 2 പോലീസുകാർ കസ്റ്റഡിയിൽ

കൊച്ചി: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച രണ്ടു പോലീസുകാർ പിടിയിൽ. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കാനെത്തിയ യുവതികളുടെ  പരാതിയിലാണ് രണ്ട് പോലീസുകാരെ കസ്റ്റഡിയിലെടുത്തത്.

Also Read: Murder: ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അനുജനും സുഹൃത്തും അറസ്റ്റിൽ

സംഭവം നടന്നത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു.  അറസ്റ്റിലായ രണ്ട് പോലീസുകാരും മൂവാറ്റുപുഴ സ്റ്റേഷനിലെ പോലീസുകാരാണ്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പോലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അവധി ദിനമായതിനാൽ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു.

Also Read: Lucky Zodiac Signs: ഈ രാശികൾക്ക് വരുന്ന 15 ദിവസം അടിപൊളി, ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!

പോലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തുവെന്നും. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയും  പോലീസിൽ വിവരമറിയിക്കുമായുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ശേഷം ഇവരോട് വിവരങ്ങൾ ചോദിച്ച് അറിയാൻ പോലീസ് ശ്രമിച്ചെങ്കിലും ഇരുവരും തങ്ങൾ പോലീസാണെന്ന വിവരം മറച്ചു വയ്ക്കുകയായിരുന്നു.  തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ അറിയിച്ചത്. ഇവരുടെ പേരുവിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് രാമമംഗലം പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News