വഞ്ചിയൂരിൽ സ്ത്രീക്കെതിരായ അതിക്രമം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

പേട്ട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ ജയരാജ്, രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്  

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 06:01 PM IST
  • ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
  • സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
  • പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതിൽ ഇവർ വീഴ്ച വരുത്തി.
വഞ്ചിയൂരിൽ സ്ത്രീക്കെതിരായ അതിക്രമം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വഞ്ചിയൂരിൽ നടുറോഡിൽ വച്ച് സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതിൽ ഇവർ വീഴ്ച വരുത്തി. ഉന്നത ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

അതേസമയം വിഷയത്തിൽ പോലീസിനെ കുറ്റപ്പെടുത്താതെ നിലപാട് സ്വീകരിച്ച് വനിതാ കമ്മീഷൻ. പോലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയതിനാലാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. പരാതി നൽകാൻ സ്റ്റേഷനിലേക്ക് വിളിക്കുക മാത്രമാണ് ആദ്യം ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീക്കെതിരെ നടന്ന അതിക്രമത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്നും അവർ പറഞ്ഞു. 

Also Read: Crime: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്, അറ്റൻഡർ പിടിയിൽ

 

വഞ്ചിയൂർ മൂലവിളാകത്ത് വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. മരുന്നു വാങ്ങാനായി ഇരുചക്ര വാഹനത്തിൽ പുറത്തിറങ്ങുമ്പോഴാണ് പീഡനശ്രമം. പോലീസിൽ പരാതി അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് ഇരയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പോലീസിൽ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. കഴിഞ്ഞ 13-ന് രാത്രി 11മണിക്കാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവർ മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ല.

തുടർന്ന് പോലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് സ്റ്റേഷനിലെത്തി മൊഴി നൽകാനായിരുന്നെന്നും പരാതിക്കാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News