Accident: ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

Two people died in a collision between a bus and a bike:  ബസ്സിന്റെ ചക്രങ്ങൾ കയറിതിനാൽ യുവാക്കളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 06:41 PM IST
  • ബുധനാഴ്ച വൈകിട്ട് 4.30 നാണ് സംഭവം.
  • വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന പൾസർ ബൈക്കും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന റോയൽ ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
Accident: ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

മലപ്പുറം: വളാഞ്ചേരി കുളമംഗലം കൊതേത്തോടിന് പാലത്തിന് മുകളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് 4.30 നാണ് സംഭവം. വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന പൾസർ ബൈക്കും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന റോയൽ ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

സംഭവത്തിൽ ബൈക്ക് യാത്രക്കാർ തൽക്ഷണം മരണപ്പെട്ടു. ബസ്സിന്റെ ചക്രങ്ങൾ കയറിതിനാൽ യുവാക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വളാഞ്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.അപകടത്തിൽ മരണപ്പെട്ടത് രണ്ട് ആസാം സ്വദേശികളാണെന്നാണ്  പോലീസിൻ്റെ പ്രാഥമിക നിഗമനം. 

ALSO READ: വീട്ടിൽ കിട്ടിയത് 14 പാക്കറ്റ്; നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.

അതേസമയം വൈക്കത്ത് വാഹന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോ​ഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി ബന്ധുക്കൾ രം​ഗത്ത് എത്തി. വൈക്കം വെച്ചൂർ ഇടയാഴം ചെമ്മരപ്പള്ളിൽ ഗോപിനാഥൻ നായരാ‌ണ് മരിച്ചത്. 63 വയസ്സായിരുന്നു. 

അപകടത്തെ തുടർന്ന് അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഗോപിനാഥൻ അപകടനില തരണം ചെയ്യുന്നതിനു മുന്നേ ഡിസ്ചാർജ് ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ അഞ്ചിന് രാത്രി ഒൻപതിന് വൈക്കം ഇടയാഴം പെട്രോൾ പമ്പിന് സമീപത്തുകൂടി നടന്നു പോകുമ്പോഴായിരുന്നു ഗോപിനാഥനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 

പരിക്ക് ഗുരുതരമായതിനാൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി. 10ന് അപകട നില തരണം ചെയ്യുന്നതിന് മുമ്പേ ബെഡില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചു. ഗോപിനാഥന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് മറ്റൊരു വാർഡിലേക്ക് മാറ്റാൻ ബന്ധുക്കൾ അപേക്ഷിച്ചു. തുടർന്ന് ഐ സി യുവിൽ രണ്ടു ദിവസം കൂടി നീട്ടി നൽകി. 13 ന് രാവിലെ ഒൻപതിന് ഗോപിനാഥനെ ഡിസ്ചാർജ് ചെയ്യുകയാണെന്ന് പറഞ്ഞ് ഐ സി യുവിൽ നിന്ന് പുറത്തേക്ക് മാറ്റി. 

അന്ന് വൈകിട്ട് അഞ്ചിന് ഡിസ്ചാർജ് ഷീറ്റ് നൽകുന്നവരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകേണ്ട ജീവൻ രക്ഷാ മരുന്നുകളും മറ്റ് പരിചരണങ്ങളും നൽകിയില്ല. പിന്നീട് വൈകുന്നേരം ആറിന് വൈക്കം താലൂക്ക് ആശുപത്രിയിൽ ഗോപിനാഥനെ പ്രവേശിപ്പിച്ചെങ്കിലും രാത്രി 1.30 ഓടെ മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News