Crime News: ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സണ്‍ന്റെ കാറിന് നേരെ ആക്രമണം

സാമൂഹിക വിരുദ്ധരായ ഒരു സംഘം യുവാക്കളാണ് ആക്രമണം നടത്തിയത്. ആക്രണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 17, 2022, 04:54 PM IST
  • ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരിയുടെ ഔദ്യോഗിക വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്.
  • ആറ്റിങ്ങൽ കരിച്ചയിൽ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
  • വഴിയാത്രക്കാരും മറ്റ് നാട്ടുകാരും എത്തിയതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.
Crime News: ആറ്റിങ്ങൽ നഗരസഭ  ചെയർപേഴ്സണ്‍ന്റെ കാറിന് നേരെ ആക്രമണം

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ  ചെയർപേഴ്സണ്‍ന്റെ കാറിന് നേരെ ആക്രമണം. നഗരസഭാ ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് ഡ്രൈവർ ചികിത്സയിലാണ്. ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരിയുടെ  ഔദ്യോഗിക വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്. വീടിനു സമീപം എത്തിയപ്പോൾ പ്രദേശവാസികളായ നാലോളം യുവാക്കളാണ് മദ്യലഹരിയിൽ വാഹനം ആക്രമണം നടത്തിയതെന്നാണ് സൂചന. ഡ്രൈവർക്ക് മാരകമായി പരിക്കേറ്റു. മുഖത്തും കൈകാലുകളിലും ആണ് പരിക്ക്.  

ആറ്റിങ്ങൽ കരിച്ചയിൽ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചെയർപേഴ്സൺ ഔദ്യോഗിക പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽ വച്ച് ഒരു യുവാണ് ദേഹമാസകലം ചോരയൊലിപ്പിച്ച് വാഹനത്തിന് മുന്നിലേക്ക് ചാടി. വാഹനം നിർത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു.

Read Also: Crime News: മണ്ണാർക്കാട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതിന് കാരണം കുടുംബ കലഹം

ഇതിന് പിന്നാലെയാണ്  ചെയർപേഴ്സൺന്റെ വാഹനം മുന്നോട്ട് എടുക്കാൻ തുടങ്ങുമ്പോൾ നാലോളം യുവാക്കൾ വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും വാഹനത്തിൽ അടിക്കുകയും ചെയ്തത്. സമയം പുറത്തിറങ്ങി കാര്യം അന്വേഷിച്ച ചെയർപേഴ്സൺ നേരെ നേരെ പാഞ്ഞടുത്ത അക്രമികളെ തടയാൻ ശ്രമിച്ച ഡ്രൈവർ മനോജിന്റെ മുഖത്ത് കല്ലു കൊണ്ടിടിക്കുകയായിരുന്നു. ബഹളം വച്ചിട്ടും ആക്രമണം തുടർന്നു. വഴിയാത്രക്കാരും മറ്റ് നാട്ടുകാരും എത്തിയതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. 

പിന്നാലെ പോലീസും സ്ഥലത്തെത്തി. ഇവരെ പിന്തുടർന്ന പോലീസ് രണ്ട് പേരെ പിടികൂടി. മനോജിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മേഖലയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാർ പറയുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന മതിയായ പട്രോളിങ് ഇല്ലെന്ന് തലസ്ഥാന ജില്ലയിലാകെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് സംഭവം. 

Read Also: Sreenivasan Murder Case: ശ്രീനിവാസനെ കൊന്നത് സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നെന്ന് FIR

നഗരാതിർത്തി പ്രദേശത്തും ഗ്രാമ പ്രദേശങ്ങളിലും പട്രോളിങ് കുറവാണ്. അർദ്ധരാത്രി പിന്നിടുന്നതോടെ പട്രോളിങ് പോലീസ് പൂർണമായും അവസാനിപ്പിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. പോലീസ് പിടികൂടിയ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News