തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കാട്ടാക്കട സ്വദേശിയായ ഇൻഫർ മുഹമ്മദ് (27), പാപ്പനംകോട് സ്വദേശി സുധി (33) എന്നിവരാണ് പിടിയിലായത്. ആന്റി നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ബെംഗളൂരിൽ നിന്നും എത്തിക്കുന്ന ലഹരി വസ്തുക്കൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ എന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ ഇതിന് മുമ്പും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. ഈരാറ്റുപുറത്ത് ഇടനിലക്കാർക്ക് ലഹരി വസ്തു കൈമാറാൻ നിൽക്കുന്നതിനിടയിലാണ് ഇരുവരും ആന്റി നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായത്.
ALSO READ: സ്വകാര്യ ബസിൽ യുവതിയ്‌ക്ക് നേരെ പരസ്യമായി സ്വയംഭോഗം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി
ഇവരുടെ പക്കൽ നിന്ന് എംഡിഎംഎയ്ക്ക് പുറമേ നൂറോളം സിറിഞ്ചുകളും ഇലക്ട്രോണിക്‌സ് ത്രാസും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പക്കൽ നിന്ന് പിടികൂടിയ എംഡിഎംഎക്ക് വിപണിയിൽ ലക്ഷങ്ങൾ വില വരുമെന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി മോഷണം; രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ ദിനാപൂർ സ്വദേശി നൂർ അലമിയ (27), ചാല ഫ്രണ്ട്‌സ് നഗറിൽ ടി.സി. 34/222 ൽ ശ്രീഹരി (27) എന്നിവരാണ് പിടിയിലായത്. പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘത്തിലെ അംഗങ്ങളാണ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെങ്ങാനൂർ നെല്ലിവിള മുളളുവിളയിൽ ജ്ഞാന ശീലൻ നടത്തുന്ന ലേബർ ക്യാമ്പിലാണ് കവർച്ച നടന്നത്. തൊഴിലാളികളുടെ പക്കലുണ്ടായിരുന്നു 84,000 രൂപയാണ് സംഘം കവർന്നത്. കവർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സംഘം ഓടുന്നത് കണ്ട് സംശയം താേന്നിയ ക്യാമ്പിലെ താെഴിലാളികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഇടപെട്ടു. നാട്ടുകാരുടെ സഹായത്താേടെയാണ് സംഘത്തിലെ രണ്ട് പേരെ പിടികൂടി പോലീസിന് കെെമാറിയത്.
പോലീസ് ആണെന്ന് പറഞ്ഞെത്തിയ സംഘം ക്യാമ്പിനുള്ളിൽ കയറുകയും പെെസ വെച്ച് ചീട്ട് കളിക്കുകയാണെന്നറിഞ്ഞ് എത്തിയതാണെന്ന് പറഞ്ഞ് താെഴിലാളികളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ സംഘം പിടിച്ചെടുത്തെങ്കിലും പിന്നീട് തിരികെ നൽകി. ക്യാമ്പിൽ 30 പേരാണ് താമസിക്കുന്നതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
തുടർന്ന് തൊഴിലാളികളുടെ പക്കൽ ഉണ്ടായിരുന്ന 84000 രൂപ കെെക്കലാക്കി. അവരുടെ മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തെങ്കിലും മടങ്ങുന്നതിന് മുമ്പ് തൊഴിലാളികൾക്ക് ഫോണുകൾ തിരികെ നൽകി. തലസ്ഥാനത്ത് ചാല കേന്ദ്രികരിച്ച് ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് വളർത്തുമീൻ വെട്ടി വിൽപ്പന നടത്തുന്ന രണ്ട് മലയാളികളും നാല് ബംഗാൾ സ്വദേശികളുമടങ്ങുന്ന ആറംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വിഴിഞ്ഞം പാേലീസ് പറഞ്ഞു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...