കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന 32.62 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടികൂടി.
തിങ്കളാഴ്ച രാത്രി പേരോട് പാറക്കടവ് റോഡിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്താണ് പ്രതികളെ പിടികൂടിയത്. തുടർന്ന് കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിടിയിലായ പ്രതി മുഹമ്മദ് ഹിജാസ് സ്റ്റേഷനിൽ അക്രമാസക്തനായി. സ്റ്റേഷനിലെ ഫർണിച്ചറുകൾക്ക് കേട് വരുത്തുകയും പൊലീസുകാർക്ക് മേൽ വെള്ളം ഒഴിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പ്രതിയുടെ ദൃശ്യം പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെയും ഇയാൾ അക്രമാസക്തനായി.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.