Kochi : തൃക്കാക്കരയിൽ അതീവ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുക്കാരിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. കുട്ടി ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്. കുട്ടി കണ്ണ് തുറക്കുകയും ആഹാരം കഴിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ഇടത് തലച്ചോറിലെ നീർക്കെട്ട് മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം വലത് തലച്ചോറിലെ നീർക്കെട്ട് ചെറുതായി കുറഞ്ഞിട്ടുണ്ട്. കുട്ടി സംസാരിക്കാൻ തുടങ്ങിയിട്ടില്ല.
അതേസമയം കേസിൽ നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ആന്റണി ടിജിന്റെ പശ്ചാത്തലം അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. കുട്ടിക്ക് ഇതുവരെ പനിയോ അപസ്‌മാരമോ ഉണ്ടായിട്ടില്ല. ഒടിവുള്ള കൈ ഒഴികെയുള്ള ശരീരഭാഗങ്ങൾ ചലിപ്പിക്കുന്നുണ്ട്. തനിയെ എഴുന്നേറ്റിരിക്കാനോ, ശബ്ദങ്ങളോ വാക്കുകളോ പുറപ്പെടുവിക്കാനോ തുടങ്ങിയിട്ടില്ല. അതേസമയം ആത്മഹത്യക്ക് ശ്രമിച്ച അമ്മയും അമ്മൂമ്മയും ഐസിയുവിൽത്തന്നെ തുടരുകയാണ്.
കുട്ടിയുടെ മാതൃസഹോദരിയെയും മകനെയും ഇവരുടെ സുഹൃത്ത് ആന്റണി ടിജിനെയും തൃക്കാക്കര പൊലീസ് കഴിഞ്ഞദിവസം ചോദ്യംചെയ്തിരിന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇരുവരെയും മകനെയും വ്യാഴാഴ്‌ച മൈസൂരുവിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മർദിച്ചിട്ടില്ലന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. കുന്തിരിക്കം കത്തിച്ചപ്പോൾ കുട്ടി അത് തട്ടിക്കളഞ്ഞതാണ് കൈയ്ക്ക് പൊള്ളലേൽക്കാൻ കാരണമെന്ന് ആന്റണി മൊഴി നൽകി.
കുട്ടിയുടെ മാതൃസഹോദരിയെ എട്ടുമാസം മുമ്പ് ക്ഷേത്രത്തിനു മുന്നിൽ നിന്ന് മാല ചാർത്തി വിവാഹം ചെയ്തുവെന്നും ഇയാൾ പറഞ്ഞു. മൊഴി രേഖപ്പെടുത്തിയശേഷം ഇവരെ വിട്ടയക്കുകയായിരുന്നു
നിലവിൽ ഇതുവരെ ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻവഴി നടത്തിയ അന്വേഷണത്തിലാണ് മൈസൂരിൽ നിന്ന് കണ്ടെത്തിയത്.
കുട്ടിയെ ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ അറിയിച്ചു. കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ട് . അതേസമയം കുട്ടിയുടെ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ വിശദമായി അന്വേഷണം നടത്തിയതിന് ശേഷം തീരുമാനം എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കുട്ടിയുടെ മൊഴി കൗൺസിലിങ് നടത്തിയതിന് ശേഷം മാത്രം എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തിരുന്നു. എന്നാൽ കുട്ടിക്ക് തലച്ചോറിൽ ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. ഇത് കുട്ടിയുടെ കാഴ്ച ശക്തിയെയും സംസാരശേഷിയെയും ബാധിക്കാൻ സാധ്യതയുണ്ട്. ഡോക്ടർമാർ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുട്ടിക്ക് ശാരീരിക വൈകല്യങ്ങളും മാനസിക വൈകല്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...