Ganja Seized: ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Ganja Seized: ഇവരുടെ കയ്യിൽ നിന്നും ആദ്യം കണ്ടെടുത്തത് 200 ഗ്രാം കഞ്ചാവാണ്. ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് 1.200 കിലോ കഞ്ചാവ് കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 11:06 AM IST
  • മൂന്ന് യുവാക്കൾ കഞ്ചാവുമായി പിടിയിൽ
  • 1.400 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായത്
  • ചില്ലറ വിൽപനയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവായിരുന്നു പിടികൂടിയത്
Ganja Seized: ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ഹരിപ്പാട്: Ganja Seized: മൂന്ന് യുവാക്കൾ കഞ്ചാവുമായി പിടിയിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘവും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.400 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായത്.  ഇടുക്കി തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു, ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ്, തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് എന്നിവരാണ് പിടിയിലായത്. 

Also Read: വർക്കലയിലെ ടൂറിസം റിസോർട്ടിൽ മിന്നൽ പരിശോധന; 3 പേർ അറസ്റ്റിൽ 

പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി സംശയാസ്പദമായി രണ്ടു പേർ നിൽക്കുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡ്. ചില്ലറ വിൽപനയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവായിരുന്നു പിടികൂടിയത്.  

Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

ആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താൻ ഉദ്ദേശിച്ചായിരുന്നു ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഈ കഞ്ചാവ് ഇടുക്കിയിൽ നിന്നുമാണ് ഇവർ കൊണ്ടുവന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇവരുടെ കയ്യിൽ നിന്നും 200 ഗ്രാം കഞ്ചാവാണ് ആദ്യം കണ്ടെടുത്തത്. ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്തുള്ള വീട്ടിൽ നിന്ന് ബാക്കി 1.200 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഹാർബറിൽ ജോലിക്കെന്നും പറഞ്ഞ് വീടെടുത്തായിരുന്നു ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. റെയ്ഡിൽ കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ ആന്റണി, രമേശൻ, ഷിഹാബ്, അബ്ദുൽ ഷുക്കൂർ, അൻസു പി ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ അശോകൻ, സിനുലാൽ, അനിൽകുമാർ, സുരേഷ്, അരുൺ അശോക്, രാഹുൽകൃഷ്ണൻ ഡബ്ല്യൂ സി ഇ ഒ സിനു ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News