Crime News: കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ

Crime News: ജൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയെ ഇവർ പീഡിപ്പിച്ചത്.  സേലം സ്വദേശിയായ വിവാഹിതയായ സ്ത്രീയാണ് പീഡനത്തിനിരയായത്. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 12:02 PM IST
  • ജൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയെ പീഡിപ്പിച്ചത്
  • സേലം സ്വദേശിയായ വിവാഹിതയായ സ്ത്രീയാണ് പീഡനത്തിനിരയായത്
  • സമീപ ക്വാട്ടേഴ്സുകളിലുള്ളവരാണ് അവശനിലയിലായ യുവതിയെ കണ്ടതും പോലീസിനെ അറിയിച്ചതും
Crime News: കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ

കണ്ണൂര്‍: കണ്ണൂരിൽ തമിഴ്നാട് സ്വദേശിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇവർ നഗരത്തിലും പരിസരത്തുമായി പഴയ സാധനങ്ങൾ ശേഖരിക്കുന്നവരാണ്.  സംഭവം നടന്നത് കഴിഞ്ഞ ദിവസാം കാഞ്ഞിരയിലാണ്.

Also Read: ഇരുമ്പ് വടികൊണ്ട് അടിച്ചു, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; പീഡനകഥ വിവരിച്ച് BJP നേതാവിന്‍റെ ജോലിക്കാരി

ജൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയെ ഇവർ പീഡിപ്പിച്ചത്.  സേലം സ്വദേശിയായ വിവാഹിതയായ സ്ത്രീയാണ് പീഡനത്തിനിരയായത്. യുവതി ഇവിടെ ബന്ധു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നും വേറെ വീട്ടിലേക്ക് മാറാമെന്നും അവിടെ ജോലി അന്വേഷിച്ചാൽ പെട്ടെന്ന് ലഭിക്കുമെന്നും പറഞ്ഞുകൊണ്ട് തമിഴ്നാട് സ്വദേശിയായ മലർ ആണ് യുവതിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്.  വൈകുന്നേരം മടങ്ങിവരുന്ന വഴിയേ കനത്ത മഴയുണ്ടായതിനെ തുടർന്ന് കാഞ്ഞിരയിലെ ക്വാർട്ടേഴ്‌സിലേക്ക് യുവതിയെ കൊണ്ടുപോകുകയും അവിടെവച്ച് യുവതിയ്ക്ക് മയക്കുമരുന്ന് ചേർത്ത ജൂസ് നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നു.   ശേഷം ഇവർ കടന്നു കളഞ്ഞു.

Also Read: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 

സമീപ ക്വാട്ടേഴ്സുകളിലുള്ളവരാണ് അവശനിലയിലായ ഈ യുവതിയെ കണ്ടതും ശേഷം വിവരം പോലീസിനെ അറിയിച്ചതും. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായതാണ് റിപ്പോർട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News