തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ മോഷണ സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ പൊക്കി പോലീസ്.കംപ്യൂട്ടർ സിപിയു തോട്ടിൽ നിന്നും പ്രതികൾ കണ്ടെടുത്തു. ഇന്നലെ വെളുപ്പിന് 2 മണിയോട് കൂടി ഇരിഞ്ചിയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ ഷട്ടർ കുത്തി പൊളിച്ച് 18000/- രൂപയും ചില സാധനങ്ങളും കവരുകയും ഷോപ്പിലെ cctv കളും കമ്പ്യൂട്ടറുകളും നശിപ്പിച്ച് മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച കേസിലെ പ്രതികളെയാണ് തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും നെടുമങ്ങാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
മോഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് (26) അനന്ദു, സജിത്ത്,അച്ചു (26) എന്നിവർ പിടിയിലായത്. സമീപ ദിവസങ്ങളിൽ നിരവധി മോഷണങ്ങൾ നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും നടന്നിട്ടുണ്ട്. ഈ കേസിലെ അറസ്റ്റോടുകൂടി നിരവധി മോഷണങ്ങൾ തെളിയിക്കുവാൻ നെടുമങ്ങാട് പോലീസിന് സാധിച്ചിട്ടുണ്ട്.
അതിൽ പ്രധാനപ്പെട്ടത് വേങ്കവിള ക്ഷീരോൽപാദക സഹകരണസംഘം ഓഫീസ് കുത്തിത്തുറന്ന് 60500/- രൂപ മോഷണം ചെയ്ത കേസും, എട്ടാം കല്ല് കിഴക്കേല ശിവക്ഷേത്രത്തിൽ നിന്നും 5000/- രൂപയും മൊബൈൽ ഫോണും നിരവധി വെങ്കല വിളക്കുകളും ഈ പ്രതികൾ കവർന്നിട്ടുണ്ട്. കൂടാതെ നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയും നിലവിളക്കുകളും ഈ പ്രതികൾ മോഷണം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി തൊണ്ടിമുതലുകൾ റിക്കവർ ചെയ്തെടുക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.