Murder: 'ഞാന്‍ ക്രൂരയായ പിശാച്'; നഴ്‌സ് കൊന്നത് 7 പിഞ്ച് കുഞ്ഞുങ്ങളെ; പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Nurse killed 7 babies: 13 കുട്ടികളാണ് 2015 - 2016 കാലഘട്ടത്തില്‍ ലൂസിയുടെ ക്രൂരതയ്ക്ക് ഇരയായത്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 11:47 AM IST
  • 33കാരിയായ ലൂസി ലെറ്റ്ബി എന്ന നഴ്‌സാണ് പിടിയിലായത്.
  • ജോലി ചെയ്തിരുന്ന ആശുപത്രിയിലാണ് കൃത്യം നടത്തിയത്.
  • സഹോദരനെയും ലൂസി ഇൻസുലിൻ കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
Murder: 'ഞാന്‍ ക്രൂരയായ പിശാച്'; നഴ്‌സ് കൊന്നത്  7 പിഞ്ച് കുഞ്ഞുങ്ങളെ; പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ലണ്ടന്‍: പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്‌സ് പിടിയില്‍. 7 കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ലൂസി ലെറ്റ്ബി എന്ന നഴ്‌സാണ് പിടിയിലായത്. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വെച്ചാണ് കൊലപാതകവും കൊലപാതക ശ്രമവും ഉണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ലൂസിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. 'ഞാന്‍ ക്രൂരയായ പിശാച്, എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല, ഞാനാണ് ഇതെല്ലാം ചെയ്ത പിശാച്' തുടങ്ങിയ കുറിപ്പുകള്‍ ലൂസിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. കുട്ടികളുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും ലൂസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. 2015 - 2016 കാലഘട്ടത്തില്‍ ഇത്തരത്തില്‍ 13 കുട്ടികളാണ് ലൂസിയുടെ ക്രൂരതയ്ക്ക് ഇരയായത്. 

ALSO READ: “ഏറ്റവും നീളം കൂടിയ താടി”; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത

കുഞ്ഞുങ്ങളുടെ രക്തത്തിലും വയറിലും വായു കയറ്റിയാണ് ലൂസി കൊലപാതകങ്ങള്‍ നടത്തിയത്. അമിതമായി പാലൂട്ടിയും ശാരീകമായി പീഡിപ്പിച്ചും ഇന്‍സുലിന്‍ കുത്തിവെച്ചുമെല്ലാം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 33കാരിയായ ലൂസി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ക്രൂരയായ ബേബി സീരിയല്‍ കില്ലറാണ്. 

ഒരു കുഞ്ഞിനെ രക്തത്തില്‍ വായു നിറച്ച് കൊലപ്പെടുത്തിയതിന്റെ അടുത്ത ദിവസം തന്നെ തന്റെ സഹോദരനെ കൊലപ്പെടുത്താനും ലൂസി ശ്രമിച്ചെന്ന് സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സുലിന്‍ കുത്തിവെച്ചാണ് ലൂസി സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ലൂസി കൊലപ്പെടുത്തുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍ പാടില്ലെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News