ശസ്ത്രക്രിയക്ക് 5000 രൂപ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

ഓപ്പറേഷൻ മുൻപ് രോഗിയെ വീട്ടിൽ വിളിച്ചു വരുത്തുകയും കൺസൾട്ടേഷൻ റൂമിൽ വച്ച് 2000 രൂപ കൈപ്പറ്റുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 12:04 PM IST
  • ഓപ്പറേഷൻ വാർഡിൽ വിശ്രമത്തിലിരിക്കെ രോഗിയുടെ മകനോട് ബാക്കി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു
  • വീട്ടിൽ വച്ച് രൂപ വാങ്ങുന്നതിനിടെ വിജിലൻസ് സുജിത് കുമാറിനെ പിടികൂടുകയായിരുന്നു
ശസ്ത്രക്രിയക്ക് 5000 രൂപ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

കാഞ്ഞിരപ്പള്ളി: ഹെർണിയ ഓപ്പറേഷന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട  കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആശുപത്രി സർജൻ ഡോ. എം.എസ്. സുജിത് കുമാറാണ് പിടിയിലായത്.

മുണ്ടക്കയം സ്വദേശിയിൽ നിന്നും ഹെർണിയ ഓപ്പറേഷന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സർജൻ ഡോ. എം.എസ്. സുജിത് കുമാറാണ് പിടിയിലായത്.ഓപ്പറേഷൻ മുൻപ് രോഗിയെ വീട്ടിൽ വിളിച്ചു വരുത്തുകയും കൺസൾട്ടേഷൻ റൂമിൽ വച്ച് 2000 രൂപ കൈപ്പറ്റുകയും ചെയ്തു.

തുടർന്ന് പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ വിശ്രമത്തിലിരിക്കെ രോഗിയുടെ മകനോട് ബാക്കി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.വീട്ടിൽ വച്ച് രൂപ വാങ്ങുന്നതിനിടെ വിജിലൻസ് സുജിത് കുമാറിനെ പിടികൂടുകയായിരുന്നു.

കോട്ടയം വിജിലൻസ് എസ്.പി പി.ജി. വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പി P. V മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്  ഡോ സുജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News