Rape Case: 7 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ഒത്താശ; അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവ്

Sexual Harassment: പ്രതിയായ കുട്ടിയുടെ അമ്മ മനോരോഗിയായ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 06:36 PM IST
  • ആ സമയത്ത് ഇവർക്കൊപ്പം താമസിച്ച കുട്ടിയെ പല തവണ ശിശുപാലൻ ക്രൂരമായി പീഡിപ്പിച്ചു.
  • പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു.
  • സംഭവം തന്റെ സഹോദരി വീട്ടിലത്തിയപ്പോൾ കുട്ടി പറഞ്ഞെങ്കിലും ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല.
Rape Case: 7 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ഒത്താശ; അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവ്

തിരുവനന്തപുരം: 7 വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകനായ ശിശുപാലന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.പീഡനവിവരം കുട്ടിയുടെ അച്ഛമ്മയാണ് പുറത്തുകൊണ്ടു വരുന്നത്. ഒന്നാം പ്രതിയായ ശിശുപാലൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയതതോടെ അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്.  2018 മാർച്ച് മുതൽ 2019 സെപ്തംബർ വർഷങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

പ്രതിയായ കുട്ടിയുടെ അമ്മ മനോരോഗിയായ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ആ സമയത്ത് ഇവർക്കൊപ്പം താമസിച്ച കുട്ടിയെ പല തവണ ശിശുപാലൻ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു.അമ്മയായ പ്രതിയോട് കുട്ടി  വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ കുട്ടിക്ക് നൽകിയ മറുപടി.  പ്രതിയുടെ സാന്നിധ്യത്തിലും ശിശുപാലൻ കുട്ടിയെ പീഡിപ്പിച്ചിരുന്നു. 

ALSO READ: കോമ്പസ് കൊണ്ട് 108 തവണ കുത്തി; നാലാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ മർദ്ധനം

സംഭവം തന്റെ സഹോദരി വീട്ടിലത്തിയപ്പോൾ കുട്ടി പറഞ്ഞെങ്കിലും ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ മൂത്ത മകളുടെ അച്ഛൻ മനോരോഗിയാണ്. ഇരയായ കുട്ടിയുടെ അച്ഛൻ മറ്റൊരാളാണ്. സഹോദരി പീഡനത്തിനിരയായ തന്റെ അനിയത്തിയേയും കൂട്ടി വീട്ടിൽ നിന്ന് രക്ഷപെട്ട് അച്ഛൻ്റെ അമ്മയുടെ വീട്ടിൽ എത്തി വിവരം പറഞ്ഞു. ഇതേതുടർന്ന് ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മുമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. 

ഈ കാലയളവിൽ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസമായി. അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. അമ്മുമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. ഈ കേസിൻ്റെ വിചാരണയും തുടങ്ങി. നിലവിൽ കുട്ടികൾ ചിൽഡ്രൻസ് ഹോമിലാണ്  കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.ആർ.വൈ.അഖിലേഷ് ഹാജരായി. പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന അനിൽകുമാർ, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഇരുപത്തി രണ്ട് സാക്ഷികളും മുപ്പത്തിമൂന്ന് രേഖകളും ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News