ഒതളങ്ങ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു

റോഡിൽ പെൺകുട്ടികൾ ഗതാഗതം തടസപ്പെടുത്തി നൃത്തം ചെയ്തതിനെ തുടർന്ന് പിതൃ സഹോദരൻ  വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനം നൊന്താണ് ഇവർ ഒതളങ്ങ കഴിച്ചതെന്നാണ് പറയപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 06:16 PM IST
  • സഹപാഠിയും ഒതളങ്ങ കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
  • മരിച്ച കുട്ടിയുടെ തലയോലപറമ്പിലെ വീട്ടിൽ ഇറുമ്പയം സ്വദേശിനിയായ സുഹൃത്ത് വന്നിരുന്നു
  • തലയോലപ്പറമ്പ് പോലീസ് കേസെടുത്തു
ഒതളങ്ങ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു

വൈക്കം: ഒതളങ്ങ കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വൈക്കം തലയോലപറമ്പ് കോരിക്കലിൽ ചാലിത്തറ കുഞ്ഞുമോൻറെ മകൾ കൃഷ്ണമോൾ (18) ആണ് മരിച്ചത്. കടുത്തുരുത്തി ജോയിസ് ഫാഷൻ ടെക്നോളജിയിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് മരിച്ച കുട്ടി.

കൃഷ്ണമോളുടെ സഹപാഠിയും വെള്ളൂർ ഇറുമ്പയം സ്വദേശിനിയുമായ 18 കാരിയും ഒതളങ്ങ കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.കഴിഞ്ഞ ദിവസം കൃഷ്ണ മോളുടെ തലയോലപറമ്പ് കോരിക്കലിലെ വീട്ടിൽ ഇറുമ്പയം സ്വദേശിനിയായ സുഹൃത്ത് വന്നിരുന്നു.

വീടിനു മുന്നിലെറോഡിൽ പെൺകുട്ടികൾ ഇരുവരും ഗതാഗതം തടസപ്പെടുത്തി നൃത്തം ചെയ്തതിനെ തുടർന്ന് കൃഷ്ണമോളുടെ പിതൃ സഹോദരൻ  വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനം നൊന്താണ് ഇവർ ഒതളങ്ങ കഴിച്ചതെന്നാണ് പറയപ്പെടുന്നത്. തലയോലപറമ്പ് പോലീസ് കേസെടുത്തു.

Read Also: 'റദ്ദാക്കുന്നു' എന്ന ഒറ്റ വാക്കിൽ ഹൈക്കോടതി വിധി; വധ ഗൂഢാലോചനക്കേസിലെ എഫ്ഐആർ റദ്ദാക്കൽ ഹർജി പരിഗണിച്ചപ്പോൾ  

ഒതളങ്ങയിലെ വിഷം

ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയതീരങ്ങളിലും കൂടുതലായി കാണുന്ന വൃക്ഷമാണ് ഒതളം. ഒതളത്തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവ പോലു കടുത്ത വിഷമാണ്.കായ തിന്നാൽ തുടർച്ചയായ ഛർദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു. പലപ്പോഴും മരണവും സംഭവിക്കാറുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News