നമ്പർ 18 ഹോട്ടൽ: റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുകൾ; ഫോൺ പരിശോധിക്കാൻ പോലീസ്

ആരോപണം അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞദിവസം അഞ്ജലി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 03:22 PM IST
  • അഞ്ജലിയുടെയും റോയിയുടെയും സൈജു തങ്കച്ചൻന്റെയും ഫോണിലെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം
  • അഞ്ജലി നിരവധി തവണ നമ്പർ 18 ഹോട്ടലിൽ എത്തിയിട്ടുണ്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തി
  • ലഹരിമരുന്ന് സംബന്ധിച്ചും അന്വേഷണം നടത്തും
  • കോഴിക്കോട് സ്വദേശിയായ യുവതി അഞ്ജലിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു
നമ്പർ 18 ഹോട്ടൽ: റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുകൾ; ഫോൺ പരിശോധിക്കാൻ പോലീസ്

കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തിൽ റോയ് വയലാട്ടിന്റെയും അഞ്ജലിയുടെയും പങ്കാളിത്തത്തിന് ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡിസിപി വി.യു.കുര്യാക്കോസ്. കേസിൽ കൂടുതൽ തെളിവ് ലഭിച്ചിട്ടുണ്ട്. മറ്റാരും പരാതി തന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

അഞ്ജലിയുടെയും റോയിയുടെയും സൈജു തങ്കച്ചൻന്റെയും ഫോണിലെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. അഞ്ജലി നിരവധി തവണ നമ്പർ 18 ഹോട്ടലിൽ എത്തിയിട്ടുണ്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തി. ലഹരിമരുന്ന് സംബന്ധിച്ചും അന്വേഷണം നടത്തും. കോഴിക്കോട് സ്വദേശിയായ യുവതി അഞ്ജലിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞദിവസം അഞ്ജലി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ അഞ്ജലിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയും രം​ഗത്തെത്തി. കേരളത്തിന് പുറത്തും അഞ്ജലിക്ക് വലിയ ശൃംഖല ഉണ്ടെന്നും വിദേശത്തേക്കും കുട്ടികളെ കടത്തിയിട്ടുണ്ടെന്നും പരാതിക്കാരി സീ മലയാളം ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News