Robbery Case: ശിവരാത്രി ആഘോഷത്തിനിടെ ആലുവ മണപ്പുറത്ത് നിന്ന് സ്മാര്‍ട്‌ഫോണുകള്‍ മോഷ്ടിച്ചു; മൂവര്‍സംഘം പിടിയില്‍

നിരവധി മോഷണക്കേസുകള്‍ക്കും പ്രതികളുടെ അറസ്റ്റോടെ തുമ്പായി.ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷത്തിനിടെ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ വളാഞ്ചേരിയില്‍ നിന്ന് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Mar 10, 2024, 06:25 PM IST
  • ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ മൊയ്തീന്‍ എന്ന കാവാട് കുഞ്ഞിപ്പ, കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി തോട്ടിപ്പറമ്പില്‍ സുരേഷ് എന്ന താടി സുരേഷ്, മുത്തൂര്‍ കട്ടക്കളങ്ങര സ്വദേശി മുജീബ് റഹ്മാന്‍ എന്ന തലൈവര്‍ മുജീബ് എന്നിവരാണ് പിടിയിലായത്.
  • വളാഞ്ചേരിയിലെ സ്വകാര്യ ബാറിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Robbery Case: ശിവരാത്രി ആഘോഷത്തിനിടെ ആലുവ മണപ്പുറത്ത് നിന്ന് സ്മാര്‍ട്‌ഫോണുകള്‍ മോഷ്ടിച്ചു; മൂവര്‍സംഘം പിടിയില്‍

തിരുവനന്തപുരം: ശിവരാത്രി ആഘോഷത്തിനിടെ ആലുവ മണപ്പുറത്ത് നിന്ന് സ്മാര്‍ട്‌ഫോണുകള്‍ മോഷ്ടിച്ച മൂവര്‍സംഘം പിടിയില്‍. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ മൂന്നുപേരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകള്‍ക്കും പ്രതികളുടെ അറസ്റ്റോടെ തുമ്പായി.ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷത്തിനിടെ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ വളാഞ്ചേരിയില്‍ നിന്ന് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ആളുകളില്‍ നിന്ന് ആറു സ്മാര്‍ട്‌ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസിലാണ് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ  അറസ്റ്റ് ചെയ്തത്. 

ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ മൊയ്തീന്‍ എന്ന കാവാട് കുഞ്ഞിപ്പ, കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി തോട്ടിപ്പറമ്പില്‍ സുരേഷ് എന്ന താടി സുരേഷ്, മുത്തൂര്‍ കട്ടക്കളങ്ങര സ്വദേശി മുജീബ് റഹ്മാന്‍ എന്ന തലൈവര്‍ മുജീബ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ ബാറിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ വളാഞ്ചേരിയില്‍ എത്തിയതായി മനസ്സിലാക്കി, ബാറിനു മുന്നില്‍ നിന്ന് പിടികൂടുകയുമായിരുന്നു. 

ALSO READ: വേനല്‍ ചൂടില്‍ ഉരുകുന്ന കേരളത്തിന് ആശ്വാസം; 5 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

മോഷണം, മദ്യവില്‍പന, പിടിച്ചുപറി, ബസുകളില്‍ പോക്കറ്റടി തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായ സംഘം. കേരളത്തിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ ആലുവ പൊലീസിന് കൈമാറും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News