Sreekanth Vettiyar| യൂടൂബർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കുറ്റം, കേസെടുത്തു

ജനുവരി 14-ന് മറ്റൊരു യുവതിയുടെ അനുഭവവും പേജിൽ പങ്കുവെച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 18, 2022, 06:48 PM IST
  • കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ, ആലുവയിലെ ഫ്ലാറ്റിൽ എന്നിവിടങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി
  • തുടർന്ന് ജനുവരി 14-ന് മറ്റൊരു യുവതിയുടെ അനുഭവവും പേജിൽ പങ്കുവെച്ചിരുന്നു
  • കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്
Sreekanth Vettiyar| യൂടൂബർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കുറ്റം, കേസെടുത്തു

കൊച്ചി: മീ ടൂ ആരോപണത്തിന് പിന്നാലെ യൂ ടൂബർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ, ആലുവയിലെ ഫ്ലാറ്റിൽ എന്നിവിടങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കഴിഞ്ഞ ഒൻപതാം തീയ്യതി Women Against Sexual Harassment എന്ന് ഫേസ്ബുക്ക് പേജിലാണ് വെട്ടിയാറിനെതിരെ ആദ്യത്തെ ലൈംഗീക ആരോപണം പുറത്തു വന്നത്. തുടർന്ന് ജനുവരി 14-ന് മറ്റൊരു യുവതിയുടെ അനുഭവവും പേജിൽ പങ്കുവെച്ചിരുന്നു. തുടർന്നാണ് ശ്രീകാന്തിനെതിരെ പരാതി പോലീസിൽ നൽകുന്നത്.

ALSO READ: Sreekanth Vettiyar | ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടു ആരോപണം

Me too പോസ്റ്റ് വായിച്ചപ്പോളാണ് .പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയതെന്നാണ് രണ്ടാമത്തെ പോസ്റ്റിൽ ആരോപണം ഉന്നയിക്കുന്ന യുവതി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News