സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനും സുഹൃത്തും അറസ്റ്റിൽ

ബാലു ഉപയോഗിച്ചുകൊണ്ടിരുന്ന സ്കൂട്ടർ അച്ഛൻ ബിജു തിരികെ വാങ്ങി. ഇതിന്‍റെ  പ്രതികാരമായാണ് അച്ഛന് നേരെ ബന്ധുവിനെ കൂട്ടുപിടിച്ച് അക്രമം നടത്തിയതിന് പിന്നിൽ. ബാലുവിനൊപ്പം സാത്താൻ എന്നറിയപ്പെടുന്ന സന്തോഷും ഇയാളെ മർദ്ദിച്ചു. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 25, 2022, 05:37 PM IST
  • ബാലു ഉപയോഗിച്ചുകൊണ്ടിരുന്ന സ്കൂട്ടർ അച്ഛൻ ബിജു തിരികെ വാങ്ങി.
  • പ്രതികാരമായാണ് അച്ഛന് നേരെ ബന്ധുവിനെ കൂട്ടുപിടിച്ച് അക്രമം നടത്തിയത്.
  • ബിജുവിനെ അടിച്ച് താഴെ ഇട്ടതിനുശേഷം വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചു.
സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: സ്വന്തം പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മകനും മകന്‍റെ സുഹൃത്തും അറസ്റ്റിൽ.  കൊല്ലം മയ്യനാട് സ്വദേശിയായ ബിജുവിനെയാണ് മകനും ബന്ധുവും ചേർന്ന് മർദ്ദിക്കുകയും കഴുത്തിൽ വെട്ടുകയും ചെയ്തത്. മയ്യനാട് സ്വദേശിയായ ബാലുവും ഇരവിപുരം ആക്കോലിൽ സ്വദേശിയായ സന്തോഷുമാണ് അറസ്റ്റിലായത്.

22 കാരനായ ബാലു ഉപയോഗിച്ചുകൊണ്ടിരുന്ന സ്കൂട്ടർ അച്ഛൻ ബിജു തിരികെ വാങ്ങി. ഇതിന്‍റെ  പ്രതികാരമായാണ് അച്ഛന് നേരെ ബന്ധുവിനെ കൂട്ടുപിടിച്ച് അക്രമം നടത്തിയതിന് പിന്നിൽ. ബാലുവിനൊപ്പം സാത്താൻ എന്നറിയപ്പെടുന്ന സന്തോഷും ഇയാളെ മർദ്ദിച്ചു. ഇയാൾക്കെതിരെ ബിജു അപവാദം പറഞ്ഞുവെന്നും ആരോപണമുണ്ടായിരുന്നു. ഈ മാസം 19 നാണ് പ്രതികളായ ഇരുവരും ചേർന്ന് ബിജുവിന്‍റെ വീട്ടിലെത്തി മർദനം നടത്തിയത്. 

Read Also: യുവതിയെ മദ്യം നൽകി പീഡിപ്പിച്ച് ആഭരണം കവർന്നു; പിന്നാലെ ഭീഷണി; യുവാവ് അറസ്റ്റിൽ

ബിജുവിനെ അടിച്ച് താഴെ ഇട്ടതിനുശേഷം വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചു. ഇരവിപുരം സിഐ വി.വി അനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News