Rajasthan News: ബലാത്സംഗത്തെ അതിജീവിച്ച യുവതിയോട് കോടതിയില്‍ വച്ച് വസ്ത്രം മാറ്റി മുറിവുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ്... !! രാജസ്ഥാനിലാണ് സംഭവം.
ബലാത്സംഗത്തിന് ഇരയായ ദളിത് യുവതിയോട് മുറിവുകൾ കാണിക്കാൻ ആവശ്യപ്പെട്ടതിന് കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെ കേസെടുത്തു. സംഭവത്തില്‍ കരൗലി ജില്ലയിലെ ഒരു മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസെടുത്തതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Also Read: Vijender Singh Joins BJP: കോൺഗ്രസിന് കനത്ത പ്രഹരം, ബോക്‌സർ വിജേന്ദർ സിംഗ് ബിജെപിയിൽ!!
പീഡനത്തിന് ഇരയായ യുവതി തന്‍റെ മുറിവുകൾ കാണാൻ ഹിന്ദൗൺ കോടതി മജിസ്‌ട്രേറ്റ് തന്നോട് വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് മാർച്ച് 30 ന് പോലീസില്‍ പരാതി നൽകിയതായി ഡെപ്യൂട്ടി എസ്പി (എസ്‌ടി-എസ്‌സി) സെൽ മിന മീണ പറഞ്ഞു.
മജിസ്‌ട്രേറ്റിന്‍റെ ആവശ്യം നിഷേധിച്ച യുവതി മാര്‍ച്ച് 30 ന് കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തതായി ഡെപ്യൂട്ടി എസ്പി പറഞ്ഞു. ഐപിസി, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 345 (തെറ്റായ തടവ്) എന്നിവ പ്രകാരമാണ് മജിസ്‌ട്രേറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.
മാർച്ച് 19 ന് യുവതി ബലാത്സംഗത്തിന് ഇരയായി എന്നും മാർച്ച് 27 ന് ഹിന്ദൗൺ സദർ പോലീസ് സ്റ്റേഷനിൽ ഈ സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.