Acid Attack : പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു

Punalur Acid Attack : കൊട്ടാരക്കര സ്വദേശി വിപിനാണ് ആസിഡ് ഒഴിച്ചത്. പ്രതി ഒളിവിൽ

Written by - Zee Malayalam News Desk | Last Updated : Apr 30, 2023, 07:13 PM IST
  • നീതുവും ഭർത്താവ് വിപിനും സംസാരിക്കുകയായിരുന്നു ആക്രമണം
  • പ്രതി ഓടി രക്ഷപ്പെട്ടു
  • പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
Acid Attack : പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം : പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യഹിത വിഭാഗത്തിലെ ജീവനക്കാരി നീതുവിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൊട്ടാരക്കര സ്വദേശിയും നീതുവിന്റെ ഭർത്താവ് വിപിനാണ് ആസിഡ് ആക്രണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നീതുവിന്റെ മുഖത്ത് 90 ശതമാനവും പൊള്ളലേറ്റു.

താലൂക്ക് ആശുപത്രിയുടെ പിൻവശത്ത് നീതുവും ഭർത്താവ് വിപിനും സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് വിപിൻ നീതുവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി നീതുവിനെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

ALSO READ : Crime News: വിവാഹത്തിന് നിർബന്ധിച്ചു; പരോളിൽ ഇറങ്ങിയ പ്രതി കാമുകിയെ കൊലപ്പെടുത്തി

പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറ ഇല്ലാത്ത ഇടത്തേക്കാണ് വിപിൻ നീതുവിന് വിളിച്ചു കൊണ്ടുപോയത്. വിപിൻ ഓടി രക്ഷപ്പെട്ട ഇടത്തും സിസിടിവി ക്യാമറകൾ ഒന്നുമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News