Kulathupuzha Pocso Case | വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിക്കൽ, ലൈഗികാതിക്രമം; എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിൽ

രണ്ടു കുട്ടികളുടെ മൊഴിയാണ് കുളത്തുപ്പുഴ പോലീസ് പ്രാഥമിക ഘടത്തില്‍ രേഖപ്പെടുത്തിയത്, കുട്ടികൾ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളാണ് കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 09:03 AM IST
  • വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്
  • രണ്ടു കുട്ടികളുടെ മൊഴിയാണ് കുളത്തുപ്പുഴ പോലീസ് പ്രാഥമിക ഘടത്തില്‍ രേഖപ്പെടുത്തിയത്
  • പോലീസ് തനിക്കെതിരെ കേസെടുത്തുവെന്നു മനസിലാക്കിയതോടെയാണ് പ്രതി ഒളിവില്‍ പോയത്
Kulathupuzha Pocso Case | വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിക്കൽ, ലൈഗികാതിക്രമം; എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ലൈഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴിയംകോണം പള്ളിവേട്ട തടത്തരികത്ത് വീട്ടില്‍ ബാത്തിഷായേയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്. 

രണ്ടു കുട്ടികളുടെ മൊഴിയാണ് കുളത്തുപ്പുഴ പോലീസ് പ്രാഥമിക ഘടത്തില്‍ രേഖപ്പെടുത്തിയത്. ബാത്തിഷാ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികളെ ഇടവേള സമയങ്ങളിലും ക്ലാസുകൾക്കിടയിലും മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണു പരാതി. കുട്ടികൾ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളാണ് കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് തനിക്കെതിരെ കേസെടുത്തുവെന്നു മനസിലാക്കിയതോടെ ഒളിവില്‍ പോയ പ്രതിയെ കുളത്തുപ്പു പോലീസ് സംഘം മടത്തറയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.സംഭവത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് ആണെന്നും കൂടുതല്‍ കുട്ടികളില്‍ നിന്നും മൊഴി എടുത്ത ശേഷം ആവശ്യമെങ്കില്‍ ബാത്തിഷാക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ് ഐ ഷാജഹാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News