മൂന്ന് വയസ്സ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. വർക്കല വെട്ടൂർ വലയന്റെ കുഴി പ്രദേശത്താണ് സംഭവം നടന്നത്. വളരെ ക്രൂരമായി കുഞ്ഞിനെ മർദ്ധിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. അനസ് എന്ന ചെറുപ്പക്കാരൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പോലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശു ക്ഷേമ വകുപ്പ് ഓഫീസർക്കും പരാതി നൽകി .
വീഡിയോയും ഫോട്ടോയും അടക്കമാണ് അനിൽ ചെറുന്നിയൂർ പരാതി നൽകിയിരിക്കുന്നത് . സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ സ്ഥലം വാർഡ് മെമ്പർ സുനിൽ , പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുനിൽ , ICDS സുപ്രവൈസർ അൻസീറ , അംഗൻവാടി ടീച്ചർ എന്നിവർ കുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ചു. കൂടാതെ അയൽവാസികളോടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ALSO READ: Crime News : ടിടിസി വിദ്യാർത്ഥിനിക്ക് വെട്ടേറ്റ സംഭവം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കുട്ടിയുടെ മാതൃ മാതാവ് കുട്ടിയെ മർദ്ധിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടി അംഗൻവാടിയിൽ പോകുന്നതിൽ താല്പര്യം കാണിച്ചിരുന്നില്ല. കുട്ടിയെ അടുത്തുള്ള പ്ലേ സ്കൂളിൽ ചേർത്തിട്ടു 2 ആഴ്ചയെ ആയിട്ടുള്ളു. കുട്ടിയെ നിരന്തരമായി മർദ്ധിക്കുന്നത് കണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്ന് അനസ്സിന്റെ ഭാര്യ സുനിത പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ കുഞ്ഞിന്റെ അച്ഛനും കുട്ടിയെ ക്രൂരമായി മർദ്ധിച്ചു എന്നാണ് അയൽവാസികൾ പറയുന്നത്. മർദ്ധനമേറ്റ കുട്ടിയുടെ മാതാപിതാക്കൾക്ക് ആകെ മൂന്ന് കുട്ടികളാണ് ഉള്ളത്. ഇതിൽ ഇളയ കുട്ടിയെ ആണ് ക്രൂരമായി മർദ്ധിച്ചത്. സോഷ്യൽ മീഡിയയിൽ കൂടി വീഡിയോ പ്രചരിച്ചതോടെ കുട്ടിയുടെ അമ്മയും കുഞ്ഞും ബന്ധുക്കളുടെ വീട്ടിലേക്ക് മാറി നിൽക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു ഉടൻ നടപടികൾ സ്വീകരിക്കും.