തൃശൂര്‍: ട്രെയിനില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റില്‍. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രമോദ് കുമാറാണ് അറസ്റ്റിലായത്. സംഭവം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്.
Also Read: ട്രെയിനുകളിൽ കണ്ടെത്തുന്ന ആളൊഴിഞ്ഞ ബാഗുകൾ; വ്യാഴാഴ്ചയും പൊക്കി അഞ്ചര കിലോ
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്പര്‍ ഏറനാട് എക്‌സ്പ്രസില്‍ കുറ്റിപ്പുറത്തു നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ട്രെയിന്‍ ഏതാണ്ട് തൃശൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രമോദ് കുമാർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.
യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് റെയില്‍വേ പോലീസ് പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ ഇന്നലെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായി.
Also Read: മുഖത്തെ കരുവാളിപ്പ് മാറാൻ തക്കാളി സൂപ്പറാ..!
ഇതിനിടയിൽ റെയിൽവേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5.5 കിലോ കഞ്ചാവാണ് പിടികൂടിയത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ ന്യൂ ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലെ ലഗ്ഗേജ് റാക്കിൽ കിടന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാർ ആരും അവകാശം ഉന്നയിക്കാതെ കിടന്ന ബാഗിൽ നിന്നും വിപണിയിൽ രണ്ടര ലക്ഷത്തിലധികം രൂപ വില വരുന്ന 5.5 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ 62 കിലോയിൽ അധികം കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായിരുന്നു. പൊതു തിരഞ്ഞെടുപ്പും ഉത്സവകാലവും പരിഗണിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.