Crime: പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം: പത്തനംതിട്ടയിൽ കപ്യാർ അറസ്റ്റിൽ

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കപ്യാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 11:20 AM IST
  • സംഭവം കുട്ടി പുറത്തുപറഞ്ഞെങ്കിലും അത് ഒളിച്ച് വെക്കാൻ സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം.
  • സ്കൂൾ അധികൃതരാണ് സംഭവം മറച്ച് വെക്കാൻ ഇടപെട്ടത്.
  • എന്നാൽ പിന്നീട് പീഡന വിവരം സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടിയുണ്ടായത്.
Crime: പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം: പത്തനംതിട്ടയിൽ കപ്യാർ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസ് (63) ആണ് പോലീസ് പിടിയിലായത്. കുട്ടിയുടെ സ്കൂളിനോട് ചേർന്നുള്ള പള്ളിയിലെ കപ്യാരാണ് വർ​​ഗീസ് സ്കൂളിലേക്ക് പോകും മുൻപ് പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.

സംഭവം കുട്ടി പുറത്തുപറഞ്ഞെങ്കിലും അത് ഒളിച്ച് വെക്കാൻ സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം. സ്കൂൾ അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാൽ പിന്നീട് പീഡന വിവരം സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടിയുണ്ടായത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കപ്യാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ കേസ് ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Ujjain Rape Case: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നടപടിയുമായി സര്‍ക്കാര്‍, പ്രതിയുടെ വീട് പൊളിച്ചു നീക്കും

Ujjain Rape Case Update: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം രാജ്യത്തെയാകെ  ഞെട്ടിച്ചിരുന്നു. രാജ്യത്തെ നടുക്കിയ ഈ സംഭവത്തില്‍ പ്രധാന പ്രതികളെ പോലീസ് പിടികൂടി എങ്കിലും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

സംഭവം പുറത്തായി രണ്ടാം ദിവസം തന്നെ കേസിലെ മുഖ്യപ്രതി ഭരത് സോണിയടക്കം 5 പേരെ പോലീസ് പിടികൂടിയിരുന്നു.

അതിനിടെ ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രധാന പ്രതി ഭരത് സോണിയ്ക്കെതിരെ നിര്‍ണ്ണായക നടപടി കൈക്കൊണ്ടിരിയ്ക്കുകയാണ് മധ്യ പ്രദേശ്‌ സര്‍ക്കാര്‍. അതായത് പ്രതിയുടെ വീട് പൊളിച്ചു നീക്കും. കേസിലെ പ്രധാന പ്രതി ഭരത് സോണിയുടെ വീടാണ് ബുധനാഴ്ച്ച പൊളിച്ചു നീക്കുക. ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഈ വിവരം പുറത്തു വിട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News