പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേർ പോലീസ് പിടിയിലായി. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് ചിറ്റൂർ പോലീസ് പിടികൂടിയത്. ഏഴ് കൊത്തുകോഴികളെയും 5,300 രൂപയും നാല് ബൈക്കുകളും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരാണ് പിടിലായത്. പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്ത കോഴികളെ പോലീസ് സ്റ്റേഷനിൽ ലേലം ചെയ്ത് വിൽക്കും. കോഴികളെ കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് അതിനെ ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്.
Crime News: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ കൊലപാതകം; രണ്ടാം പ്രതി അറസ്റ്റിൽ
ആലപ്പുഴ: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അഭിജിത്ത് അറസ്റ്റില്‍. പുന്നപ്ര സ്വദേശിയായ അതുലാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 26 വയസായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിലാണ് അതുലിന് കുത്തേറ്റത്. ഒന്നാം പ്രതിയായ ശ്രീജിത്തിന്റെ സുഹൃത്തുക്കളും അതുലും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടാകുകയും ഇതറിഞ്ഞെത്തിയ ഒന്നാം പ്രതിയായ ശ്രീജിത്ത് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അതുലിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുലിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും ശ്രീജിത്ത് രക്ഷപ്പെടുകയായിരുന്നു. ഒളിവിലായിരുന്ന ശ്രീജിത്തിനെ ആലപ്പുഴ കോടതി പരിസരത്തു നിന്നാണ് പോലീസ് പിടികൂടിയത്. പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...