കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ; കണ്ടെടുത്തത് 20 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകൾ

കളർ ഫോട്ടോസ്റ്റാറ്റ് മെഷിൻ ഉപയോഗിച്ചാണ് ഇവർ കള്ളനോട്ട് നിർമിച്ചതെന്ന് പോലീസ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 01:50 AM IST
  • കമ്പത്ത് ഒരു വ്യാപാര സ്ഥാനത്തിൽ ലഭിച്ച കള്ളനോട്ട് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്
  • തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി ഒരാൾ പിടിയിലായി
  • ചോദ്യം ചെയ്യലിൽ കമ്പം സ്വദേശി കണ്ണനും ആനമലയൻ പെട്ടി സ്വദേശി അലക്സാണ്ടറുമാണ് നോട്ടുകൾ നൽകിയതെന്ന് ഇയാൾ മൊഴി നൽകി
  • തുടർന്ന് കണ്ണനെയും അലക്സാണ്ടറെയും അറസ്റ്റ് ചെയ്യുകയായിരുന്നു
കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ; കണ്ടെടുത്തത് 20 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകൾ

ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ കള്ളനോട്ടുകൾ പിടികൂടി. കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് (Arrest) ചെയ്തു. കമ്പം സ്വദേശി കണ്ണൻ, ആനമലയൻ പെട്ടി സ്വദേശി അലക്സാണ്ടർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം രാജപ്പൻപട്ടി മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി  പ്രചരിക്കുന്നതായി പൊലീസിന് (Police) വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ പിടികൂടിയത്.

കമ്പത്ത് ഒരു വ്യാപാര സ്ഥാനത്തിൽ ലഭിച്ച കള്ളനോട്ട് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി ഒരാൾ പിടിയിലായി. ചോദ്യം ചെയ്യലിൽ കമ്പം സ്വദേശി കണ്ണനും ആനമലയൻ പെട്ടി സ്വദേശി അലക്സാണ്ടറുമാണ് നോട്ടുകൾ നൽകിയതെന്ന് ഇയാൾ മൊഴി നൽകി.

ALSO READ: Covid Vaccine: ഒറ്റ നോട്ടത്തിൽ ഒന്നും പിടികിട്ടില്ല, വ്യാജ കോവിഡ് വാക്സിൻ വ്യാപകം, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

തുടർന്ന് കണ്ണനെയും അലക്സാണ്ടറെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. 2000, 500, 100, 50 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. കളർ ഫോട്ടോസ്റ്റാറ്റ് മെഷിൻ ഉപയോഗിച്ചാണ് ഇവർ കള്ളനോട്ട് നിർമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ മറ്റാരെങ്കിലുമുണ്ടോയെന്നും അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News