തിരുവനന്തപുരം: വിതുരയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി സെൽവരാജിന്റ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ പുരയിടത്തിലാണ് സെൽവരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാട്ടുമൃഗങ്ങളെ തുരത്താൻ ഉപയോഗിച്ച വൈദ്യുതി ലൈനിൽ തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം. പരിസരവാസികൾക്ക് ഒരറിവും ഇല്ലാത്തതിനെ തുടർന്ന് അജ്ഞാത മൃതദേഹം ആയി പോലീസ് പരിഗണിക്കവേ സെൽവരാജിനെ കാണ്മാനില്ല എന്ന് ചൂണ്ടിക്കാട്ടി ഭാര്യ ജയ മാരായമുട്ടം പോലീസിൽ നൽകിയ പരാതിയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
Read Also: Vismaya Case: വിസ്മയ കേസിൽ വിധി ഇന്ന്; പ്രതി കിരണിന് 10 വർഷം വരെ തടവ് ലഭിച്ചേക്കാം!
വെള്ളിയാഴ്ച മുതൽ സെൽവരാജിനെ കാണാനില്ല എന്നായിരുന്നു പരാതി. എന്നാൽ എന്തിന് ഇയാൾ വിതുര മേഖലയിൽ എത്തിയെന്ന് അറിവില്ല. കളരി അഭ്യാസി കുടിയായ ഇയാളെ ആരെങ്കിലും സംഘം ചേർന്ന് ആക്രമിച്ചിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതേ സമയം വേലിയിൽ വൈദ്യുതി ലൈൻ കൊടുത്ത മേമല സ്വദേശി സണ്ണിയെ വിതുര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്. എന്നാൽ സെൽവരാജ് ഈ ഭാഗത്ത് എങ്ങനെ വന്നു എന്നതിൽ ദുരൂഹത തുടരുന്നു എന്നതിനാൽ സമീപ വാസികളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Read Also: സംസ്ഥാനത്ത് മെയ് 26 വരെ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. പന്നിയെ പിടികൂടുന്നതിനായി വച്ച ക്കെണിയിൽ സെൽവരാജ് അകപ്പെടുകയായിരുന്നു. വിതുര സ്വദേശിയായ നസീർ മുഹമ്മദിന്‍റെ പുരയിടത്തിലാണ് മൃതദ്ദേഹം കണ്ടെത്തുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് പ്രദേശവാസിയായ സ്ത്രീ മൃതദ്ദേഹം കണ്ടെത്തുന്നത്.
വീട്ടിൽ നിന്ന് 15 മീറ്റർ മാറി മരക്കുറ്റിയിൽ ഘടിപ്പിച്ച കമ്പിവേലി ശരീരത്തിൽ ചുറ്റിയ നിലയിലായിരുന്നു. മൃതദ്ദേഹം ചരിഞ്ഞ് കിടന്ന് നിലയിലാണ് കണ്ടെത്തിയത്. കമ്പി കൊണ്ട കാലിന്‍റെ ഭാഗത്ത് പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ശരീരത്തിലെ വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...