പീഡനക്കേസിൽ പ്രതിയായ പൊലീസുകാരന് വീണ്ടും നിയമനം

പല തവണ വനിത ഡോക്ടറുടെ വീട്ടിൽ വച്ചും ഇവർ കണ്ടുമുട്ടി. പിഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.  പിന്നീടി പലതവണ പീഡിപ്പിക്കുകയും, പണം കൈപ്പറ്റുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി  പിഡിപ്പിച്ചെന്നും ഡിജിപ്പിയിൽ നൽകിയ പരാതിൽ പറഞ്ഞിരുന്നു.

Written by - രജീഷ് നരിക്കുനി | Edited by - Zee Malayalam News Desk | Last Updated : May 21, 2022, 05:32 PM IST
  • ആരോപണ വിധേയനായതിനെ തുടർന്ന് സൈജുവിനെ പോലീസ് ഹെഡക്വാർട്ടേഴ്സിലെക്ക് സ്ഥലം മാറ്റിയിരുന്നു.
  • വിവാഹ വാഗ്ദാനം നല്‍കി പിഡിപ്പിച്ചെന്നും ഡിജിപ്പിയിൽ നൽകിയ പരാതിൽ പറഞ്ഞിരുന്നു.
  • കേസിൽ അന്വേഷണം നടക്കുന്നതിതിനിടെയിലാണ് ഇപ്പോൾ മുല്ലപ്പെരിയാർ സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയി നിയമനം നൽകിയിക്കുന്നത്.
പീഡനക്കേസിൽ പ്രതിയായ പൊലീസുകാരന് വീണ്ടും നിയമനം

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ പൊലീസുകാരന് മുല്ലപ്പെരിയാര്‍ സ്റ്റേഷൻ ഓഫീസറായി നിയമനം. മലയൻകീഴ് സ്റ്റേഷൻ എസ്.എച്ച.ഒ ആയിരുന്ന എ.വി സൈജുവിനാണ് നിയമനം നൽകിയിരിക്കുന്നത്. ആരോപണ വിധേയനായതിനെ തുടർന്ന് സൈജുവിനെ പോലീസ് ഹെഡക്വാർട്ടേഴ്സിലെക്ക് സ്ഥലം മാറ്റിയിരുന്നു.

2019 ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്നാണ് മലയൻകീഴ് സ്റ്റേഷൻ എസ്.എച്ച.ഒ ആയിരുന്ന എ.വി സൈജുവിനെതിരെ ഉയർന്ന പരാതി. ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്നു വനിത ഡോക്ടർ നാട്ടിലെത്തിയപ്പോൾ അന്ന് മലയൻകീഴ് സ്റ്റേഷൻ എസ്.എച്ച.ഒ ആയിരുന്ന എ.വി സൈജുവിനെ പരിചയപ്പെടുന്നത്. വനിത ഡോക്ടറുടെ  പേരുലുള്ള കടമുറി ഒരാൾക്ക് വാടയക്ക് നൽകിയിരുന്നു. 

Read Also: ആലപ്പുഴയിൽ നജ്ലലയുടെ മരണത്തിൽ അറസ്റ്റിലായ പോലീസുകാരൻ റെനീസ് വട്ടിപ്പലിശ ബിസിനസും

ഇത് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പല തവണ വനിത ഡോക്ടറുടെ വീട്ടിൽ വച്ചും ഇവർ കണ്ടുമുട്ടി. പിഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.  പിന്നീടി പലതവണ പീഡിപ്പിക്കുകയും, പണം കൈപ്പറ്റുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി  പിഡിപ്പിച്ചെന്നും ഡിജിപ്പിയിൽ നൽകിയ പരാതിൽ പറഞ്ഞിരുന്നു.

ഡിജിപിയക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി റൂറൽ പോലീസിന് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി സൈജുവിനെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെക്ക് സ്ഥലം മാറ്റിയിരുന്നു.  ഇതിനിടയലിൽ ഹൈക്കോടയിൽ നിന്നും സൈ.ജു മുൻകൂർ ജ്യാമം ലഭിക്കുകയും ചെയ്തു. 

Read Also: വിവാഹം നടക്കാൻ ചികിത്സ നൽകിയില്ല; വിവാഹാഘോഷത്തിനിടെ ടെറെസിൽ നിന്ന് വീണ യുവാവ് രക്തം വാർന്ന് മരിച്ചു

കേസിൽ അന്വേഷണം നടക്കുന്നതിതിനിടെയിലാണ് ഇപ്പോൾ മുല്ലപ്പെരിയാർ സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയി നിയമനം നൽകിയിക്കുന്നത്. അതേസമയം വനിത ഡോക്ടര്‍ക്കെതിരെ സൈജുവും ഭാര്യയും നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. പാരിതിക്കാരിയുടെ പേരിൽ പണം അവശ്യപ്പെട്ട് ചിലര്‍ വിളിക്കാറുണ്ടെന്നാണ് പാരാതിയില്‍ പറയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News