Crime: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19കാരി കൂട്ടബലാത്സം​ഗത്തിന് ഇരയായി; മൂന്ന് പേര്‍ പിടിയില്‍

വഴിതെറ്റിയ പെൺകുട്ടി തിരിച്ച് മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സഹായിക്കാമെന്ന് പറഞ്ഞെത്തിയ രണ്ട് പേരാണ് ആദ്യം പീഡിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 09:21 AM IST
  • കോഴിക്കോട്ടേക്ക് തിരിച്ച് പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയാണ് രണ്ട് പേർ പീഡിപ്പിച്ചത്.
  • തുടര്‍ന്ന് പെണ്‍ക്കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഇവർ ഏല്‍പ്പിച്ചു.
  • കോഴിക്കോട്ടേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവറും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Crime: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19കാരി കൂട്ടബലാത്സം​ഗത്തിന് ഇരയായി; മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് പീഡനത്തിനിരയായത്. പേരാമ്പ്രയിൽ നിന്നും കോഴിക്കോടുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടി വഴി തെറ്റി പരപ്പനങ്ങാടിയിൽ എത്തിയതാണ്. അവിടെനിന്നും തിരികെ വരാൻ ശ്രമിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്ടേക്ക് തിരിച്ച് പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയാണ് രണ്ട് പേർ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍ക്കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഇവർ ഏല്‍പ്പിച്ചു. കോഴിക്കോട്ടേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവറും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News