കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും. കേസിലെ വിചാരണ അനന്തമായി നീളുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Also Read: മൈനാഗപ്പള്ളി അപകടം: അപകടസമയം കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല!
വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പൾസർ സുനിക്ക് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
Also Read: മേട രാശിക്കാർക്ക് ഇന്ന് അടിപൊളി ദിനം, മിഥുന രാശിക്കാർക്ക് തിരക്ക് കൂടും, അറിയാം ഇന്നത്തെ രാശിഫലം!
ഇതിന്‍റെ ഭാഗമായിട്ടാണ് സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യത്തിനായുള്ള അപേക്ഷ നൽകുന്നത്. സുനിയുടെ ജാമ്യ ഉപാധികൾ നിശ്ചയിക്കുന്നത് വിചാരണ കോടതിയാണ്. കഴിഞ്ഞ 7 വർഷമായി പൾസർ സുനി എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.